/indian-express-malayalam/media/media_files/SZIk1e08VCO6xxL7Qyce.jpg)
kerala news today malayalam live (ചിത്രം: സ്ക്രീൻഗ്രാബ്)
Kerala News Live Updates: ഖനൗരി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകൻ തലയ്ക്ക് പരിക്കേറ്റ് മരിച്ചതിനെത്തുടർന്ന് കർഷകരുടെ പ്രതിഷേധം രണ്ട് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു. ശംഭു, ഖനൗരി അതിർത്തിയിൽ ഹരിയാന പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്ന് നിരവധി കർഷകർക്ക് പരിക്കേറ്റു. നേതാക്കൾ സ്ഥിതിഗതികൾ വിലയിരുത്തി അടുത്ത സമരപരിപാടികൾ വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിക്കും.
ഇതിനിടെ, കർഷക നേതാക്കളും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ടെലിഫോൺ ചർച്ചകൾ അവസാനിച്ചു. നേതാക്കളായ ജഗ്ജിത് സിംഗ് ദല്ലേവാളും സർവൻ സിംഗ് പന്ദറും, എംഎസിപി നിയമത്തെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പ്രസ്താവന നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ശംഭു, ഖനൗരി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ട്രാക്ടർ ട്രോളികളുമായി ബതിന്ദ-ദാബ്വാലി അതിർത്തിയിലും കർഷകർ ഒത്തുകൂടാൻ തുടങ്ങി.
കർഷകർ, ശംഭു അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചതോടെ, യാതൊരു പ്രകോപനവുമില്ലാതെ ഹരിയാന പോലീസ് 14 ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചതായി പട്യാല റേഞ്ച് ഡിഐജി എച്ച്എസ് ഭുള്ളർ പറഞ്ഞു. ഇതിനെതിരെ ഹരിയാന പൊലീസിൽ തൻ്റെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എംഎസ്‌പി വിഷയത്തിൽ കർഷക നേതാക്കളെ ചർച്ചയ്ക്കായി കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട ബുധനാഴ്ച വീണ്ടും ക്ഷണിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർ മുളകുപൊടി ഉപയോഗിച്ച് പൊലീസിനെ എല്ലാ ഭാഗത്തുനിന്നും വളഞ്ഞിട്ടാക്രമിച്ചതായും, ഖനൗരി അതിർത്തിയിൽ കല്ലേറിനൊപ്പം വടികളും ദണ്ഡുകളും ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചതായും ഹരിയാന പൊലീസ് ആരോപിച്ചു. 12 ഓളം പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും. സമാധാനത്തിനായി പ്രതിഷേധക്കാരോട് അഭ്യർത്ഥിക്കുന്നുവെന്നും, പൊലീസ് പറഞ്ഞു.
दाता सिंह-खनोरी बॉर्डर पर प्रदर्शनकारियो ने पराली में मिर्च पाउडर डालकर पुलिस का चारो तरफ से किया घेराव,पथराव के साथ लाठी, गंडासे इस्तेमाल करते हुए पुलिसकर्मियों पर किया हमला, लगभग 12 पुलिसकर्मी गंभीर रूप से घायल।प्रदर्शनकारियो से शांति की अपील। @ssk303@anilvijminister@cmohrypic.twitter.com/rn81nzFigQ
— Haryana Police (@police_haryana) February 21, 2024
വന്യജീവികള്‍ ഇറങ്ങുന്നതിനും ആക്രമണം തടയുന്നതിനും കര്‍മപദ്ധതി വേണം: ഹൈക്കോടതി
വയനാട്ടില്‍ ജനവാസ മോഖലയില്‍ വന്യജീവികള്‍ ഇറങ്ങുന്നതും ആക്രമണം തടയുന്നതിനും കര്‍മപദ്ധതി വേണമെന്ന് ഹൈക്കോടതി. ബേലൂര്‍ മഖ്ന ജനവാസ മേഖലയില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ സ്വമേധയാ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി കേരളം കൂടിയാലോചിക്കണം. ചീഫ് സെക്രട്ടറി തലത്തില്‍ യോഗം വിളിക്കുന്നതാവും അഭികാമ്യമെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി കേരളം കൂടിയാലോചിക്കണം. ചീഫ് സെക്രട്ടറി തലത്തില്‍ യോഗം വിളിക്കുന്നതാവും അഭികാമ്യമെന്നും കോടതി വ്യക്തമാക്കി. ആന കര്‍ണാടക അതിര്‍ത്തി കടക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന നിയമാധികാരം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. വയനാട് കളക്ടറും ജില്ലാ പൊലീസ് മേധാവിയും അഡീഷണ്ല്‍ ചീഫ് സെക്രട്ടറിയും അടക്കമുള്ളവര്‍ ഓണ്‍ലൈനായി ഹാജരായി സാഹചര്യം വിശദീകരിച്ചു.
തമിഴ്‌നാടും കര്‍ണാടകയും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വയനാടിന്റെ വനമേഖലകളില്‍ സ്വകാര്യ വ്യക്തികളും സര്‍ക്കാരും നിര്‍മിച്ചിരിക്കുന്ന കുഴികളും വേലികളും തടസ്സങ്ങളും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ്: സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനം
ലോക്സഭാ തിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന കമ്മിറ്റിയും, ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പി.ബി അനുമതിയോടെ 27ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്.
ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഇറങ്ങിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ വടകരയിലും ടി.എം. തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും. പൊന്നാനിയിൽ കെ.ടി. ജലിൽ മത്സരിക്കണമെന്നാണ് സി.പി.എമ്മിന്റെ താൽപര്യം. വി. വസീഫ് ,വി.പി. സാനു എന്നീ പേരുകളും സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്.
മലപ്പുറത്ത് വി.പി. സാനു, അഫ്സല്‍ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. ചാലക്കുടിയിൽ സി. രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുള്ളത്. എറണാകുളത്ത് യേശുദാസ് പറപ്പള്ളി, കെ.വി. തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നീ പേരുകൾ പരിഗണനയിലാണ്.
- Feb 21, 2024 18:20 IST
ലോൺ ആപ്പിൽ നിന്ന് ഭീഷണി; യുവാവ് ആത്മഹത്യചെയ്ത കേസിൽ നാലുപേർ പിടിയിൽ
ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് അരിമുള സ്വദേശി അജയ് രാജ് സെപ്റ്റംബര്‍ 15ന് ആത്മഹത്യ ചെയ്തത്. കേസിൽ, പ്രതികളായ നാലുപേരെ ബുധനാഴ്ച മിനങ്ങാടി പൊലീസ് അറസ്റ്റുചെയ്തതു. ഗുജറാത്ത് സ്വദേശികളായ യാഷ്, അലി, ഹാരീഷ്, സമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ലോട്ടറി വിൽപ്പനക്കാരനായ അജയ് ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിരുന്നെങ്കിലും തിരിച്ചടക്കാനായില്ല. തുടർന്ന് ഫോണിലെ ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് അജയ് ജീവനൊടുക്കിയത്. ക്യാൻഡി ക്യാഷ് എന്ന ലോൺ ആപ്പിൽ നിന്നാണ് അജയ് രാജ് കടമെടുത്തത്.
- Feb 21, 2024 16:22 IST
ഹയർസെക്കൻഡറി മോഡൽ പരീക്ഷ: ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്
ഹയർസെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.
ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ ചോദ്യപേപ്പർ അടങ്ങിയ പാക്കറ്റ് പ്രിൻസിപ്പൽമാരേയാണ് ഏൽപ്പിക്കുക. ഈ സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർന്നത് വളരെ ഗൗരവമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
- Feb 21, 2024 14:57 IST
8 ജില്ലകളിൽ താപനില ഉയരും; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും വരെ താപനില അനുഭവപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
- Feb 21, 2024 14:28 IST
ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വി.സിയുടെ റിപ്പോർട്ട്
കേരള സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വി.സിയുടെ റിപ്പോർട്ട്. താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലക്ക് മന്ത്രി അധ്യക്ഷയാകുകയായിരുന്നുവെന്ന് വിസി നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു. ചട്ട ലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. ചാൻസലറുടെ അസാന്നിദ്ധ്യത്തിൽ തനിക്ക് അധ്യക്ഷയാകാമെന്ന് മന്ത്രി വാദിച്ചു. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലാത്തതായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. യോഗത്തിൽ ഉയർന്ന പേരുകൾ റിപ്പോർട്ടിൽ വി.സി ഉൾപ്പെടുത്തി. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറി.
- Feb 21, 2024 13:11 IST
വന്യജീവികള്‍ ഇറങ്ങുന്നതും ആക്രമണം തടയുന്നതിനും കര്‍മപദ്ധതി വേണം: ഹൈക്കോടതി
വയനാട്ടില്‍ ജനവാസ മോഖലയില്‍ വന്യജീവികള്‍ ഇറങ്ങുന്നതും ആക്രമണം തടയുന്നതിനും കര്‍മപദ്ധതി വേണമെന്ന് ഹൈക്കോടതി. ബേലൂര്‍ മഖ്ന ജനവാസ മേഖലയില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ സ്വമേധയാ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി കേരളം കൂടിയാലോചിക്കണം. ചീഫ് സെക്രട്ടറി തലത്തില്‍ യോഗം വിളിക്കുന്നതാവും അഭികാമ്യമെന്നും കോടതി വ്യക്തമാക്കി.
- Feb 21, 2024 12:19 IST
വയനാട്ടിൽ യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തം; കല്ലേറിൽ പൊലീസുകാരന് പരിക്ക്
വനംമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വയനാട്ടിൽ നടത്തിയ മാർച്ച് അക്രമാസക്തമായി. മാർച്ചിന് പിന്നാലെ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കല്ലേറിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തു. തെരുവിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി.
- Feb 21, 2024 11:45 IST
നടിയെ ആക്രമിച്ച കേസ്: അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് കൈമാറും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ വിചാരണക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറും. നടിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. വിചാരണക്കോടതിക്കാണ് ഹൈക്കോടതി നിര്‍ദേശം നൽകിയത്.
- Feb 21, 2024 11:15 IST
റാലി തുടങ്ങാൻ കർഷകർ; കണ്ണീർവാതകം പ്രയോഗിച്ച് കേന്ദ്ര സേന
പകൽസമയം 11 മണി മുതല്‍ റാലി തുടരാനെത്തിയ കര്‍ഷകർക്ക് നേരെ ഹരിയാന പൊലീസും കേന്ദ്ര സേനകളും ചേർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. ആദ്യ ദിവസത്തേതിന് സമാനമായ രീതിയിലുള്ള സംഘർഷാവസ്ഥയാണ് പഞ്ചാബ് ഹരിയാന അതിർത്തിയിൽ ഉടലെടുത്തത്. ഡ്രോണുകൾ മുഖേന പ്രയോഗിക്കുന്ന കണ്ണീർവാതക ഷെല്ലുകൾ കുഴിച്ചുമൂടാൻ മണ്ണുമാന്തി യന്ത്രങ്ങളുമായാണ് കർഷകർ എത്തിയിരിക്കുന്നത്.
Hours before the Delhi march, protesting farmers have already brought a JCB machine to the protest site at Shambu. Consequent upon the arrival of JSB the farmers — especially, youngsters — looked energised.#FarmerProtestInDelhi#FarmerProtest2024#KisanAndolan2024pic.twitter.com/4xEnBgErDZ
— karamprakash (@karamprakash6) February 20, 2024 - Feb 21, 2024 11:12 IST
വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു, ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് സ്വദേശിനി ഷമീനയാണ് രക്തസ്രാവത്തെ തുടർന്നു മരിച്ചത്. ആധുനിക ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ് നിര്‍ബന്ധിച്ചുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികില്‍സയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
- Feb 21, 2024 10:42 IST
'ഇന്ത്യ മുന്നണി'യിൽ തിരക്കിട്ട സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു
ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇന്ത്യ മുന്നണിയിൽ തിരക്കിട്ട സീറ്റ് ചർച്ചകൾ. ഡൽഹിയിൽ ആം ആദ്മിയുമായി സീറ്റ് ധാരണയിലേക്ക് എത്തിയ കോൺഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലും സീറ്റ് ധാരണയിലേക്ക് പോവുകയാണ്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സീറ്റ് ധാരണയാകാമെന്ന നിലപാടിലാണ് എ.എ.പി.
ഉത്തര്‍പ്രദേശിൽ ആകെ സീറ്റുകളിൽ 20 ശതമാനം കോൺഗ്രസിന് നൽകാമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട്. അമേഠിയും റായ്ബറേലിയും അടക്കമുള്ള സീറ്റുകൾ നൽകാമെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. ഇതിന് പുറമെ ജാര്‍ഖണ്ഡിലും സീറ്റ് ധാരണയ്ക്ക് സാധ്യതയുണ്ട്. ഇവിടെയും ചര്‍ച്ചകൾ അന്തിമഘട്ടത്തിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us