scorecardresearch

ലോക്ക്‌ഡൗണ്‍ ലംഘിച്ചു; കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അറസ്റ്റിൽ

ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ കലക്ടറേറ്റില്‍ എത്തിയതിനാണ് അറസ്‌റ്റെന്ന് പൊലീസ് അറിയിച്ചു

ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ കലക്ടറേറ്റില്‍ എത്തിയതിനാണ് അറസ്‌റ്റെന്ന് പൊലീസ് അറിയിച്ചു

author-image
WebDesk
New Update
Congress Leader, കോൺഗ്രസ് നേതാവ്, Bindhu Krishna, ബിന്ദു കൃഷ്ണ, Lockdown violation, ലോക്ക്‌ഡൗണ്‍ ലംഘനം, Muslim League Leader, മുസ്ലീം ലീഗ് നേതാവ്, Home Quarantine, ഹോം ക്വാറന്റൈൻ, corona,കൊറോണ, coronavirus, കൊറോണ വൈറസ്, calicut, kozhikode, കോഴിക്കോട്, കാലിക്കറ്റ്, Kannur, കണ്ണൂർ, Discharge, ഡിസ്ചാർജ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

കൊല്ലം: ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവും കൊല്ലം ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ അറസ്റ്റില്‍. കൊല്ലം കലക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാൻ കലക്ടറേറ്റിൽ എത്തിയതായിരുന്നു ബിന്ദു കൃഷ്ണ. ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ കലക്ടറേറ്റില്‍ എത്തിയതിനാണ് അറസ്‌റ്റെന്ന് പൊലീസ് അറിയിച്ചു.

Advertisment

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്കില്‍ ബിന്ദു കൃഷ്ണയെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പലയിടത്തും വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടയിലാണ് ബിന്ദു കൃഷ്ണ കൂടി പങ്കെടുത്ത കാല്‍നടയാത്ര സംഘടിപ്പിച്ചത്. അറസ്റ്റിനെതിരെ പ്രവര്‍ത്തകര്‍ സ്റ്റേഷനിലുള്ളില്‍ പ്രതിഷേധിക്കുകയാണ്.

Read More: കേരളം യൂറോപ്പിനെക്കാൾ സുരക്ഷിതമെന്ന് ഇറ്റാലിയൻ പൗരൻ

നേരത്തേ, അമേരിക്കയിൽ നിന്നെത്തിയ മകൻ കോവിഡ് നിരീക്ഷണത്തിലിരിക്കെ, മകളുടെ വിവാഹം ആഘോഷമായി നടത്തിയ മുസ്‌ലിം ലീഗ് വനിതാ നേതാവും അഡ്വക്കേറ്റുമായി നൂർബീന റഷീദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊറോണ നിരീക്ഷണത്തിലിരിക്കുന്ന മകനുൾപ്പടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്.

അമേരിക്കയിൽ നിന്നും മാർച്ച് 14-ാം തീയതിയാണ് മകൻ നാട്ടിലെത്തിയത്. 21-ാം തീയതിയായിരുന്നു വിവാഹം. വീട്ടിൽ വച്ച് നടത്തിയ വിവാഹത്തിൽ 50ൽ അധികം പേർ പങ്കെടുത്തിയിരുന്നു. അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിന് റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു നൂർബീന റഷീദിനും മകനുമെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്.

Advertisment

ഓസ്ട്രേലിയയിൽ നിന്നു നാട്ടിലെത്തിയ, സിപിഎം നേതാവും മുൻ എംപിയും കോഴിക്കോട് മുൻ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകൻ ഹോം ക്വാറന്റൈൻ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് തട്ടിക്കയറിയതിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് നേരത്തേ പ്രേമജത്തിനെതിരെ കേസെടുത്തിരുന്നു.

മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്നാണ് നാട്ടിലെത്തിയത്. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഓസ്ട്രേലിയ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 ദിവസമാണ് ക്വാറന്റൈൻ കാലാവധി. എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ പ്രേമജം അസഭ്യം പറഞ്ഞതെന്നായിരുന്നു പരാതി.

Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: