/indian-express-malayalam/media/media_files/uploads/2018/11/kt-jaleel1.jpg)
മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച മുതൽ അടുത്ത മാസം ആറ് വരെയാണ് ട്രിപ്പിൾ ലോക്ക്‌ഡൗണ്‍. ഉറവിടമറിയാത്ത രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കും.
Read Also: രഹ്നയുടെ ജാമ്യാപേക്ഷ: ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി
പൊന്നാനി താലൂക്കിലെ 1,500 പേർക്ക് സമൂഹവ്യാപന പഠനം നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. എടപ്പാളിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുമായി ഇരുപതിനായിരത്തോളം പേർക്കു സമ്പർക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ. പൊന്നാനി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടെയ്‌ൻമെന്റ് സോണാക്കാൻ ജില്ലാ ഭരണകൂടം സർക്കാരിനോടു ശുപാർശ ചെയ്തു. നിലവിൽ 4 പഞ്ചായത്തുകളും നഗരസഭയിലെ 47 വാർഡുകളും മാത്രമാണ് കണ്ടെയ്‌ൻമെന്റ് സോൺ. കോവിഡ് പരിശോധനയ്‌ക്കായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്ന് മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിൽ കോവിഡ് അവലോകനയോഗം നടന്നു.
വിദേശത്തു നിന്ന് നിരവധി ആളുകൾ എത്തുന്ന ജില്ലയാണ് മലപ്പുറം. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ കടുപ്പിക്കും. ജാഗ്രത തുടരണം. നിലവിൽ സർക്കാർ ആശുപത്രികളിലാണ് കോവിഡ് ചികിത്സ നടക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ കൂടെ സേവനം തേടേണ്ടതുണ്ട്. കോവിഡ് ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രികളുടെ കൂടെ സേവനം പ്രയോജനപ്പെടുത്താൻ ഐസിഎംആറിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതിനായി ജില്ലാ കലക്‌ടറെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.
Read Also: സ്‌പ്രിൻക്ലർ കമ്പനിയുമായി കരാർ നിലവിലുണ്ടെന്ന് സർക്കാർ കോടതിയിൽ
മലപ്പുറം ജില്ലയിൽ 218 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 233 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ പൊന്നാനി മുൻസിപ്പാലിറ്റി, മാറാഞ്ചേരി, വട്ടംക്കുളം, എടപ്പാൾ, ആലങ്കോട് പഞ്ചായത്തുകളാണ് കണ്ടെയ്‌ൻമെന്റ് സോണുകളായി നേരത്തെ പ്രഖ്യാപിച്ചത്. ഇതോടൊപ്പം തവനൂർ, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംക്കോട് എന്നിവ കൂടി ഉൾപ്പെടുത്തി പൊന്നാനി താലൂക്ക് ഒന്നടങ്കം കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി മന്ത്രി കെ.ടി.ജലീൽ അറിയിച്ചു.
അതേസമയം, ഒരു കുടുംബത്തിലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ച കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ രണ്ട് ദിവസം സമ്പൂർണ ലോക്ക്‌ഡൗണ്‍ ഏർപ്പെടുത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് അടച്ചിടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.