/indian-express-malayalam/media/media_files/uploads/2020/09/shobha-surendran.jpg)
തിരുവനന്തപുരം: വ്യക്തമായ കാരണമില്ലാതെയാണ് ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തന രംഗത്തുനിന്ന് മാറിനില്‍ക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം ഈ നിലപാട് അറിയിച്ചത്. ശോഭാ സുരേന്ദ്രൻ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിപ്പോലും പ്രവര്‍ത്തിക്കാത്തതിന് ന്യായീകരണമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആര്‍എസ്എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം ഈ നിലപാട് അറിയിച്ചത്.
നിലവിൽ ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രൻ പാർട്ടിയിൽ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയർത്തുന്ന രീതി ശരിയല്ല. ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. പാർട്ടിയിൽ സഹകരിക്കാതെ പ്രതിഷേധം ഉയർത്തുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന നേതൃത്വം.
Read Also: ഷിഗല്ല: രോഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു, അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ ആര്‍എസ്എസ് നേതൃത്വം കഴിഞ്ഞ ദിവസം അതൃപ്‌തി അറിയിച്ചിരുന്നു. ശോഭാ സുരേന്ദ്രനടക്കമുള്ളവര്‍ പ്രവര്‍ത്തനരംഗത്തുനിന്നു മാറിനിന്ന സാഹചര്യം പരിശോധിക്കണമെന്നും ആർഎസ്എസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കെ.സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കലാപക്കൊടി ഉയർത്തുകയാണ് ശോഭാ സുരേന്ദ്രൻ. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാലേ പാർട്ടിയിൽ സജീവമാകൂ എന്ന നിലപാടാണ് ശോഭാ സുരേന്ദ്രന്.
ആർഎസ്എസും ബിജെപി കേന്ദ്ര നേതൃത്വവും പ്രതീക്ഷ തരത്തിലല്ല തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ബിജെപി കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് ആർഎസ്എസ് അടക്കം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പാർട്ടിയിലെ വിഭാഗീയത തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടിയായെന്നാണ് ബിജെപി കേന്ദ്ര നേതൃത്വവും ആർഎസ്എസും വിലയിരുത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us