/indian-express-malayalam/media/media_files/uploads/2019/04/k-m-mani-1.jpg)
KM Mani Funeral Live Updates: കോട്ടയം: അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം.മാണിയുടെ മൃതദേഹം കൊച്ചിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകുന്നു. വഴിയോരങ്ങളിൽ ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട മാണിസാറിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. നാളെ ഉച്ചയ്ക്ക് പാലായിലാണ് സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു കെ.എം.മാണിയുടെ അന്ത്യം.
Read: കെ.എം.മാണി അന്തരിച്ചു
ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് സ്ഥിതി വീണ്ടും വഷളായി. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വൃക്കയുടെ പ്രവർത്തനവും കുറഞ്ഞതോടെ മരണം സംഭവിക്കുകയായിരുന്നു.
Live Blog
മാണി സാറില്ലാത്ത പാല പാലയല്ല. നമ്മളദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടാകാം, മോശം വാക്കുകള്‍ ചൊരിഞ്ഞിട്ടുണ്ടാകാം, ചിലര്‍ വെറുത്തിട്ടുണ്ടാകാം. പക്ഷെ പാലാക്കാരുടെ രാഷ്ട്രീയവും രാഷ്ട്രീയക്കാരനുമായിരുന്നു മാണി സാര്‍. Read More
വിലാപയാത്ര രാത്രി 11 മണിയോടെ തിരുനക്കര മെെതാനത്ത് എത്താനാണ് സാധ്യത. കെ.എം.മാണിയെ അവസാനമായി കാണാൻ തിരുനക്കര മെെതാനത്ത് നിരവധി പേരാണ് ഒത്തുകൂടിയിരിക്കുന്നത്. രാവിലെ മുതൽ എത്തിയവർ ഇപ്പോഴും തിരുനക്കര മെെതാനത്ത് കാത്തിരിക്കുകയാണ്. രണ്ട് മണിക്കൂറോളം തിരുനക്കര മെെതാനത്ത് പൊതുദർശനം നടക്കാനാണ് സാധ്യത.
വിലാപയാത്ര കോട്ടയത്തേക്ക് എത്തിച്ചേരുന്നു. തിരുനക്കരയിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. കോട്ടയം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകില്ല. സമയം വൈകിയതിനാലാണ് പൊതുദര്‍ശനം മാറ്റിയത്. ഏഴ് മണിയ്ക്ക് ശേഷമായിരിക്കും വിലാപയാത്ര തിരുനക്കര മൈതാനത്തേക്ക് എത്തുക. അവിടെ പൊതുദര്‍ശനം നടക്കും. ആയിരങ്ങളാണ് തിരുനക്കര മൈതാനത്ത് കെ.എം.മാണിയെ അവസാനമായി കാണാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നാളെ വെെകീട്ട് മൂന്നിനാണ് മൃതസംസ്കാരം നടക്കുക.
കെ.എം.മാണിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈക്കം നഗരത്തില്‍ എത്തി. നേരത്തെ അറിയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വിലാപയാത്ര പുരോഗമിക്കുന്നത്. ആയിരങ്ങളാണ് കെ.എം.മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴിയില്‍ തടിച്ചുകൂടുന്നത്. വൈകീട്ട് ആറ് മണിയോടെ തിരുനക്കര മൈതാനത്ത് വിലാപയാത്ര എത്തിച്ചേരുമെന്നാണ് സൂചന. നാളെ മൂന്ന് മണിയ്ക്കാണ് കെ.എം.മാണിയുടെ മൃതസംസ്‌കാരം നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights