scorecardresearch

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടിസ്

എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ രാജ്യസഭയിലും എ.എം. ആരിഫ്, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ ലോക്‌സഭയിലുമാണ് നോട്ടിസ് നല്‍കിയത്

എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ രാജ്യസഭയിലും എ.എം. ആരിഫ്, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ ലോക്‌സഭയിലുമാണ് നോട്ടിസ് നല്‍കിയത്

author-image
WebDesk
New Update
Praful Patel, Lakshadweep, BJP

ന്യൂഡല്‍ഹി: തങ്ങളുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നല്‍കാത്ത അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടിസ് നല്‍കി. എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ രാജ്യസഭയിലും എ.എം. ആരിഫ്, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ ലോക്‌സഭയിലുമാണ് നോട്ടിസ് നല്‍കിയത്.

Advertisment

ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ത്ഥനയെത്തതുടര്‍ന്നാണ് കേളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം.വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്കു കീഴില്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏതു രീതിയിലാണ് ബാധിച്ചതെന്നു മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമുദ്ദേശിച്ചായിരുന്നു ഈ തീരുമാനം. ഇതിനായുള്ള അനുമതിക്കായി ബന്ധപ്പെട്ടവര്‍ക്ക് കത്തും നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കണമെന്ന നിര്‍ദേശമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ നിലപാട് ദൗര്‍ഭാഗ്യകരവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണെന്നു നോട്ടിസില്‍ പറയുന്നു.

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദ്വീപില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് എംപിമാര്‍ സംയുക്തമായി ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിന് മറുപടി ലഭിച്ചില്ല. ഇത് പാര്‍ലമെന്റ് അംഗങ്ങളോടുള്ള അവഹേളനമാണ്. രാജ്യത്തെ ഏത് സര്‍ക്കാര്‍ വകുപ്പും എംപിമാരുടെ കത്തുകള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കണമെന്നതാണ് കീഴ്വഴക്കം. ഇതിനു കടകവിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ അവഹേളിച്ചിരിക്കുന്നത് പാര്‍ലമെന്റിനെയാകെയാണ്.

Advertisment

Also Read: ചെറിയ മീനല്ല ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍, ആരാണ് പ്രഫുല്‍ ഖോഡ പട്ടേല്‍?

ദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിയുന്നതിനെ ലക്ഷദ്വീപ് ഭരണാധികാരികള്‍ ഭയക്കുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ കീഴില്‍ നടപ്പിലാക്കിയ ജനാധിപത്യവിരുദ്ധ പരിഷ്‌കാരങ്ങളും നിയമനിര്‍മാണങ്ങളും ദ്വീപിനെയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ലക്ഷ്യംവച്ചുളളതാണ്. ഇക്കാര്യങ്ങള്‍ പുറംലോകം അറിയരുതെന്ന താല്‍പ്പര്യം വച്ചാണ് എംപിമാരുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്.

ഈ നടപടികളെല്ലാം ലക്ഷദ്വീപ് ഭരണകൂടം സ്വീകരിക്കുന്നത് അഡ്മിനിസ്‌ട്രേറ്ററുടെ ആജ്ഞകള്‍ മൂലമാണെന്നത് വ്യക്തമാണ്. അഡ്മിനിസ്‌ട്രേറ്ററോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്നും ഗുരുതരമായ കൃത്യവിലോപം കാണിച്ച മുഴുവന്‍ ആളുകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എംപിമാര്‍ നോട്ടിസില്‍ ആവശ്യപ്പെട്ടു.

Cpm Cpi Parliament Lakshadweep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: