scorecardresearch

എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ സ്വീകരണ യോഗത്തിനു നേരെ ആക്രമണം

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 1,48,856 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ വിജയിച്ചത്

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 1,48,856 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ വിജയിച്ചത്

author-image
WebDesk
New Update
15 വർഷം: കോൺഗ്രസിനെ കൈകൊണ്ട് തൊടാതെ കൊല്ലം

കൊല്ലം: കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ സ്വീകരണ യോഗത്തിനു നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് യുഡിഎഫ് ആരോപിച്ചു. പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളത്തേക്ക് പോയ എംപിയുടെ വാഹനം സിപിഐ സിഐടിയു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം തടഞ്ഞ സിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment

Read More: എൻ.കെ.പ്രേമചന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി ഫ്‌ളക്‌സ്; വിവാദം കനക്കുന്നു

അക്രമം നടത്തിയത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

Read More: ‘ലക്ഷം ലക്ഷം’ പിന്നാലെ; കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടത്തില്‍ ഇത് ചരിത്രം

Advertisment

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 1,48,856 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ വിജയിച്ചത്. പ്രേമചന്ദ്രന്‍ 4,99,677 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേടാനായത് 3,50,821 വോട്ടുകള്‍ മാത്രമാണ്. കെ.എന്‍ ബാലഗോപാലായിരുന്നു കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് കൊല്ലത്ത് നടന്നത്. ആരോപണ പ്രത്യാരോപണങ്ങളിലൂടെയായിരുന്നു കൊല്ലത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

പ്രേമചന്ദ്രനെതിരെ എൽഡിഎഫ് വലിയ രീതിയുള്ള പ്രചാരണമാണ് കൊല്ലത്ത് നടത്തിയിരുന്നത്. എന്നാൽ, ഫലം വന്നപ്പോൾ അത് തിരിച്ചടിയായി. പ്രേമചന്ദ്രന് ബിജെപിയുമായി ബന്ധമുണ്ടെന്ന തരത്തിലും എൽഡിഎഫ് പ്രചാരണം നടത്തിയിരുന്നു.

Udf Lok Sabha Election 2019 Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: