scorecardresearch

പ്രചാരണത്തിന് ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് സുരേഷ് ഗോപി; പരാതി നൽകി എൽഡിഎഫ്

പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്

പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്

author-image
WebDesk
New Update
LDF complaint, actor Innocent, Suresh Gopi

പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പറഞ്ഞു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. 

Advertisment

പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.

അതേസമയം, ഇടത് നേതാവും മുൻ എം.പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരിങ്ങാലക്കുട മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

En Uyirin | എൻ ഉയിരിൻ | Vijay Maadhhav | Suresh Gopi | New Song | Thrissur

എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും, തൃശ്ശൂർ ഈപ്രാവശ്യം SG ജയിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു … ഈ സോങ് വീഡിയോ അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തതാണ് … ഇതിൽ എനിക്ക് 100% രാഷ്ട്രീയമില്ല … Lyrics : Sasikala Menon Music & Singer : Vijay Maadhhav Programming : Ajai Thilak Camera : Sumesh N Sivadas Editing : Akhildas Haridasan ഞങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടപെടുന്ന വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളോട് ക്ഷമ ചോദിക്കുന്നു.. ഇത് എന്റെ വ്യക്തിപരമായ ഇഷ്ടം … ഒപ്പം ഇത് ഒരു പാട്ടായി മാത്രം കാണാൻ ശ്രമിക്കാൻ അപേക്ഷിക്കുന്നു … എല്ലാരും പാട്ട് കേട്ടിട്ട് അഭിപ്രായം പറയണം !!! #VijayMaadhhav #SuresshGopi #New #Song #Reel #Thrissur #Celebration

Posted by Vijay Maadhhav on Friday, April 19, 2024
Advertisment

മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Read More

Suresh Gopi Innocent Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: