/indian-express-malayalam/media/media_files/uploads/2022/03/KV-Thomas.jpg)
കൊച്ചി: തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് കെ.വി.തോമസ്. തൃക്കാക്കരയിൽ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. കോൺഗ്രസ് നേതൃത്വം ആശയ വിനിമയം നടത്തിയിട്ടില്ല. എൽഡിഎഫുമായി ആശയ വിനിമയം ഉണ്ടായിട്ടില്ല. കെ റെയിൽ പോലുള്ള പദ്ധതികൾ നടപ്പാകണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഈ മാസം 31 നാണ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്. പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്നു ഔദ്യോഗിക ചര്‍ച്ച തിരുവനന്തപുരത്ത് നടന്നേക്കും.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചർച്ചകളും ഇന്ന് ഉണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. പി.ടിയുടെ പത്നി ഉമാ തോമസിന് സാധ്യതയുണ്ടെന്നാണ് സൂചനകൾ.
Read More: കൂടുതൽ സാവകാശം നൽകാനാവില്ല, വിജയ് ബാബുവിന്റെ ആവശ്യം തള്ളി അന്വേഷണ സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.