scorecardresearch

അയ്യപ്പനെ കാണാൻ കുമ്മനം ശബരിമലയിലേക്ക്

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെതിരെ കുമ്മനം അടക്കമുളള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെതിരെ കുമ്മനം അടക്കമുളള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

author-image
WebDesk
New Update
Kummanam, Sabarimala

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവും തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ ശബരിമലയിലേക്ക്. രാവിലെ ആറ് മണിക്ക് തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് തിരിച്ചത്.

Advertisment

ശബരിമല കര്‍മ്മ സമിതി ദേശീയ ഉപാധ്യക്ഷന്‍ ഡോ ടി പി സെന്‍കുമാര്‍ ഐ പി എസ്, സംവിധായകന്‍ വിജി തമ്പി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, തുടങ്ങിയവര്‍ കെട്ടുനിറയില്‍ പേര്‍ പങ്കെടുത്തു.

ലോക് സഭാ തിരെഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയം ആക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ ശബരിമല സന്ദര്‍ശനം ഏറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുത്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമപരമായ കാര്യങ്ങളും പ്രചാരണമാക്കാം. മതസ്പര്‍ധയോ, ക്രമസമാധാന പ്രശ്‌നമോ ഉണ്ടാക്കുന്ന വിധം ശബരിമല ഉപയോഗിക്കരുതെന്നും ടീക്കാ റാം മീണ പറഞ്ഞു. ചീഫ് ഇലക്റ്ററല്‍ ഓഫിസര്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിനു ശേഷമാണ് ടീക്കാ റാം ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറഞ്ഞത്.

Read More: കുമ്മനം കേരളത്തിലെത്തി; തിരുവനന്തപുരത്ത് വന്‍ സ്വീകരണമൊരുക്കാന്‍ അണികള്‍

Advertisment

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെതിരെ കുമ്മനം അടക്കമുളള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയ കുമ്മനം ചൊവ്വാഴ്ചയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ എത്തുമ്പോള്‍ 2014 നേക്കാള്‍ വലിയ പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത്. ആര്‍എസ്എസിന്റെ ശക്തമായ ഇടപെടലാണ് കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ആദ്യ സ്ഥാനത്തുള്ള മണ്ഡലമാണ് തിരുവനന്തപുരം.

Kummanam Rajasekharan Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: