scorecardresearch

വട്ടിയൂര്‍ക്കാവിനു യോഗ്യനായ സ്ഥാനാര്‍ഥിയെ ലഭിച്ചു: കുമ്മനം

ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന കോന്നിയിൽ കെ.സുരേന്ദ്രനാണ് ബിജെപി സ്ഥാനാർഥി

ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന കോന്നിയിൽ കെ.സുരേന്ദ്രനാണ് ബിജെപി സ്ഥാനാർഥി

author-image
WebDesk
New Update
ബിജെപി, കുമ്മനം, കുമ്മനം രാജശേഖരൻ, സംസ്ഥാന നേതൃത്വം, നേതൃ യോഗം, സംസ്ഥാന നേതൃ യോഗം, അഴിമതി, മെഡിക്കൽ കോഴ, ബിജെപി ചർച്ച, ബിജെപി വിഭാഗീയത, ബിജെപി തല്ല്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ ലഭിച്ചുവെന്നു കുമ്മനം രാജശേഖരന്‍. എസ്.സുരേഷിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ പൂർണ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നു അദ്ദേഹം പറഞ്ഞു.

Advertisment

ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കുമ്മനം രാജശേഖരനുമായി എസ്.സുരേഷ് കൂടിക്കാഴ്ച നടത്തി. എസ്.സുരേഷിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെയാണ് വട്ടിയൂര്‍ക്കാവിനു ലഭിച്ചിരിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേന്ദ്ര നേതൃത്വമെടുത്ത തീരുമാനം നൂറ് ശതമാനം ശരിയാണ്. എന്തുകൊണ്ട് കേന്ദ്ര നേതൃത്വം തന്റെ പേര് ഒഴിവാക്കി എന്നതിനെ കുറിച്ച് അറിയില്ല. പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. തികഞ്ഞ വിജയപ്രതീക്ഷയാണ് വട്ടിയൂർക്കാവിലുള്ളതെന്നും കുമ്മനം വ്യക്തമാക്കി.

Read Also: കുമ്മനം ഔട്ട്, വട്ടിയൂര്‍ക്കാവില്‍ സുരേഷ്; കോന്നി പിടിക്കാന്‍ സുരേന്ദ്രന്‍

Advertisment

ഇന്ന് ഉച്ചയോടെയാണു ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം വന്നത്. കുമ്മനമാകും വട്ടിയൂർക്കാവിൽ സ്ഥാനാർഥിയെന്നായിരുന്നു സൂചനകൾ. എന്നാൽ, കേന്ദ്ര തീരുമാനം വന്നപ്പോൾ സ്ഥാനാർഥി മാറി.  തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ എസ്.സുരേഷാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥി.

ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന കോന്നിയിൽ കെ.സുരേന്ദ്രനാണ് ബിജെപി സ്ഥാനാർഥി. മത്സരിക്കാൻ താൽപര്യമില്ലെന്നു സുരേന്ദ്രൻ പലപ്പോഴായി ആവർത്തിച്ചെങ്കിലും വിജയപ്രതീക്ഷയുള്ള സീറ്റിൽ ജനകീയ പരിവേഷമുള്ള നേതാവ് മത്സരിക്കണമെന്നു ബിജെപിക്കു നിർബന്ധമുണ്ടായിരുന്നു. ഒടുവിൽ പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു കോന്നിയിൽ മത്സരിക്കാനുള്ള സന്നദ്ധത സുരേന്ദ്രൻ അറിയിച്ചു.

മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറാണു ബിജെപി സ്ഥാനാർഥി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്നു ജനവിധി തേടിയ നേതാവാണു രവീശതന്ത്രി കുണ്ടാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റത് 89 വോട്ടുകൾക്കാണ്. മഞ്ചേശ്വരം മണ്ഡലത്തിലും ബിജെപി വലിയ പ്രതീക്ഷയർപ്പിക്കുന്നു.

അരൂരിൽ കെ.പി.പ്രകാശ് ബാബുവാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്നും പ്രകാശ് ബാബു മത്സരിച്ചിരുന്നു. യുവമോർച്ചാ സംസ്ഥാന അധ്യക്ഷനാണ് പ്രകാശ് ബാബു. എറണാകുളത്ത് സി.ജി.രാജഗോപാലാണ് ബിജെപി സ്ഥാനാർഥി.

Bjp By Election Kummanam Rajasekharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: