/indian-express-malayalam/media/media_files/uploads/2021/04/minister-kt-jaleel-plea-on-lokayuktha-verdict-in-hc-today-480000-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ കെടി ജലീല്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിമര്‍ശകര്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീല്‍. സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കുമെന്നും എന്റെ രക്തത്തിനായി ഓടി നടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
"സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ? പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും," ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജലീലിനെക്കുറിച്ച് സ്വപ്ന പറഞ്ഞത്. "ജലീലുമായുള്ള ബന്ധം തികച്ചും ഔദ്യോഗികം മാത്രമാണ്. മതപരമായ കാര്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. അനാഥാലയങ്ങളിലേക്കുള്ള സഹായങ്ങള്‍ക്കൊക്കെ ആയിട്ടാണത്," സ്വപ്ന പറഞ്ഞു.
"മറ്റ് കാര്യങ്ങള്‍ക്കെല്ലാം ജലീല്‍ സര്‍ കോണ്‍സുല്‍ ജനറലുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. എനിക്ക് അതില്‍ റോളില്ല. അതുമായി ബന്ധപ്പെട്ട് എനിക്ക് ഒന്നുമറിയില്ല. അദ്ദേഹത്തിനെതിരായ മറ്റ് ആരോപണങ്ങളെല്ലാം അന്വേഷണസംഘം തന്നെ തെളിയിക്കട്ടെ," സ്വപ്ന കൂട്ടിച്ചേര്‍ത്തു. എം.ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയാണ് സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.
Also Read: ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു, ചതിക്കേണ്ട കാര്യമില്ല: സ്വപ്‌ന സുരേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.