/indian-express-malayalam/media/media_files/uploads/2020/09/KT-Jaleel-2.jpg)
മലപ്പുറം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിനുള്ളിൽ സ്വർണ്ണം കടത്തിയ കേസ്, പ്രൊട്ടോകോൾ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി ജലീലിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. മലപ്പുറം കാവുംപുറത്തെ മന്ത്രിയുടെ വീടിനുമുന്നിലും പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നു. എന്നാൽ പുറത്ത് വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴും മന്ത്രിയുടെ വീട്ടിൽ ഇന്നൊരു വിശേഷമുണ്ടായിരുന്നു. അയൽവാസിയും തന്റെ പ്രിയപ്പെട്ടവനുമായ രഞ്ജിത്തിന്റെ മകന്റെ ചോറുണ്.
വെള്ളിയാഴ്ച വൈകുന്നേരം ഇഡി ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മലപ്പുറത്തെ വീടായ 'ഗസലി'ലേക്കാണ് അദ്ദേഹമെത്തിയത്. ശനിയാഴ്ച കാവുംപുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും മകന് അദ്ദേഹം ചോറു നൽകി പേരുമിട്ടു, ആദം ഗുവേര. ജലീലുമായി അടുത്ത ബന്ധം പുലർത്തുന്ന രഞ്ജിത്ത് മന്ത്രിയെ പിതൃതുല്യനായാണ് കാണുന്നത്.
Also Read: ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധമിരമ്പി; പൊലീസ് ലാത്തിവീശി, ജലപീരങ്കി ഉപയോഗിച്ചു
രഞ്ജിത്തിന്റെ പെങ്ങളുടെ മകൾ ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങും ഇതോടെ ഒപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും കെ.ടി. ജലീൽ തന്നെ. പുറത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും വീടിനുള്ളിൽ കാണാൻ എത്തുന്നവരുടെ കാര്യങ്ങൾ കേട്ടും പരിഹരിച്ചും മന്ത്രി സജീവമാണ്. പ്രതിഷേധങ്ങൾക്കിടയിൽ മന്ത്രിക്ക് പിന്തുണയറിയിച്ചും ആളുകൾ മന്ത്രിയുടെ വീട്ടിലേക്ക് എത്തിയിരുന്നു.
Also Read: രാജി വേണ്ടെന്ന് സിപിഎം കേന്ദ്ര നേത്യത്വം: ജലീലിനെതിരെ വ്യാപക പ്രതിഷേധം
അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരമ്പി. ബിജെപി, യുഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധത്തിൽ തലസ്ഥാനം യുദ്ധക്കളമായി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. യുവമോർച്ച മാർച്ചിനു നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കിയും ഉപയോഗിക്കുകയും മൂന്ന് തവണ ലാത്തി വീശുകയും ചെയ്‌തു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബിജെപി നേതാവ് ബി.ഗോപാലകൃഷ്‌ണനു കണ്ണിനു പരുക്കേറ്റു. രാവിലെ നടന്ന യൂത്ത് ലീഗ് മാർച്ചിലും സംഘർഷമുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.