scorecardresearch

കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെപിസിസി ആസ്ഥാനത്ത് ഫ്‌ളക്സ്

താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

author-image
WebDesk
New Update
കളി തുടരുന്ന കെ സി; കളിയറിയാതെ ഒസിയും ആർ സിയും

തിരുവന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഫ്‌ളക്‌സുകള്‍. "കെ. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ" എന്നെഴുതി യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ്‌യുവിന്റെയും പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയർന്നിരിക്കുന്നത്.

Advertisment

”ഇനിയുമൊരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ,” എന്നെഴുതിയ ഫ്‌ളക്‌സാണ് കെപിസിസി ആസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ചിഹ്നവും ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് കെ. മുരളീധരന്റെ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.

താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. യുഡിഎഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്. കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Advertisment

Read More: തിരുത്തി തുടങ്ങാൻ കോൺഗ്രസ്; ഇന്ന് ഉന്നതാധികാര സമിതി യോഗം ചേരും

സംസ്ഥാനത്തിന്റെ ഭരണത്തിലുണ്ടായ പോരായ്മകളെ ജനസമക്ഷം എത്തിക്കുന്നതില്‍ പരിമിതിയുണ്ടായി. ജംബോ കമ്മിറ്റികളും ഗുണം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ യുഡിഎഫ് ഇന്ന് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. ഇതിനിടെ കെ.സുധാകരനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സ് ഉയര്‍ന്നത് എന്നത് നിര്‍ണായകമാണ്.

വൈകിട്ട് മൂന്നിനാണ് യോഗം ചേരുക. പാർട്ടിക്കുള്ളിലെ തമ്മിലടിയാണ് തോൽവിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചർച്ചകൾക്കും വേദിയാകും. കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിച്ചിരുന്നു ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികൾക്കുമുളളത്. താഴെത്തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുളള തീരുമാനം യുഡിഎഫ് എടുക്കും. മുഖ്യമന്ത്രിയുടെ 22 മുതലുള്ള പര്യടനത്തിന് ബദൽ ജാഥയും ആലോചിക്കും.

ഭാരവാഹി യോഗത്തില്‍ ഓരോ ജില്ലയിലേയും തോല്‍വിയുടെ കാരണം സംബന്ധിച്ച് സെക്രട്ടറിമാര്‍ കെപിസിസി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. ജില്ലകളില്‍ സംഘടനാ തലത്തിലുണ്ടായ വീഴ്ചകള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകള്‍, പ്രചാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ തുടങ്ങി ഓരോ ജില്ലകളിലും എന്താണ് സംഭവിച്ചതെന്ന വിശദമായ റിപ്പോര്‍ട്ടാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് കെപിസിസി നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരിശോധിക്കും.

Congress Udf K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: