/indian-express-malayalam/media/media_files/uploads/2021/11/ksrtc-to-convert-pathanamthitta-stand-to-pamba-hub-for-sabarimala-pilgrimage-582564-FI.jpeg)
Photo: KSRTC
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പമ്പ സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഹബ്ബായി പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെ മാറ്റാന്‍ തീരുമാനം. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് പുതിയ ഹബ്ബലൂടെ ലക്ഷ്യമിടുന്നത്
സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പത്തനംതിട്ടവഴിയുള്ള പമ്പ സര്‍വീസുകള്‍ ഹബ് വരെ മാത്രമാകും ഉണ്ടാകുക. പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളില്‍ നിന്ന് യാത്ര തുടങ്ങുന്നവര്‍ പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം.
പത്തനംതിട്ട സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന യാത്രക്കാരന്റെ ടിക്കറ്റിന് നാലു മണിക്കൂര്‍ വരെ വാലിഡിറ്റി ഉണ്ടാകും. അതായത് പത്തനംതിട്ടയിലെത്തി നാലു മണിക്കൂര്‍ വരെ ഭക്ഷണത്തിനും വിശ്രത്തിനുമായി ഉപയോഗിക്കാം ഇവിടെ നിന്ന് അഞ്ച് മിനിറ്റ് ഇടവേളയില്‍ സ്റ്റോപ്പുകളില്ലാതെ പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് ഉണ്ടാകും.
നവംബര്‍ 22 ന് പരീക്ഷണ സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ചെയിന്‍ സര്‍വീസിനായി 50 ബസുകള്‍ ലഭ്യമായിട്ടുണ്ട്. തിരക്ക് കൂടുന്നതിന് അനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. കെഎസ്ആര്‍ടിസിയുടെ പുതിയ ടെര്‍മിനലില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും ബാഗുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാകും.
പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് ബയോശുചി മുറികളും, കുടുംബശ്രീയുമായി സഹകരിച്ച് കാന്റീന്‍ സംവിധാനവും ഒരുക്കും. സമീപ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ദര്‍ശനത്തിനായി സര്‍ക്കുലര്‍ സര്‍വീസും ആരംഭിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
Also Read: ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.