Latest News

ശബരിമല ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ്

ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം

Sabarimala, Sabarimala temple, Sabarimala routes, sabarimala road routes, how to reach sabarimala, how to reach sabarimala by road, how to reach sabarimala by train, how to reach sabarimala from kottayam, how to reach sabarimala from pathanmthitta, how to reach sabarimala from alappuzha, how to reach sabarimala from thiruvananthapuram, how to reach sabarimala from kollam, how to reach sabarimala from thrissur, how to reach sabarimala from kochi, how to reach sabarimala from ernakulam, how to reach sabarimala from kozhikode, how to reach sabarimala from kannur, how to reach sabarimala from kasasrgod, how to reach sabarimala from wayanad, how to reach sabarimala from palakkad, sabaraimala distance from kottayam, sabaraimala distance from kochi, sabaraimala distance from thrissur, sabaraimala distance from thiruvananthapuram, sabaraimala distance from palakkad, sabarimala nearest railway station, sabarimala nearest airport, sabarimala lodging facilities, Sabarimala pilgrimage, Sabarimala temple pilgrimage, Sabarimal pilgrimage 2021 season, ശബരിമല നടതുറക്കൽ സമയം, ശബരിമല നെയ്യഭിഷേക സമയം, Sabarimala Mandala Vikakku, Sabarimala Mandala Vikakku pilgrimage dates, Sabrimala Makara Vilakku, Sabrimala Makara Vilakku pilgrimage dates, Sabarimala Mandala Pooja festival date, Sabarimala Makara Vilakku festival date, Sabarimala pilgrimage virtual queue, Sabarimala virtual queue booking how to book Sabarimala virtual queue, how to reach Sabarimala, Sabarimala routes, Sabarimala easiest routes, Sabarimala Sannidhanam, Sabarimala Ayyappan, Sabarimala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam
ഫയൽ ചിത്രം

കൊച്ചി: ശബരിമല ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ്. മുൻ‌കൂർ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മൊബൈൽ നമ്പർ ഇല്ലാത്തവർക്കും സ്പോട്ട് ബുക്കിങ്ങിന് അവസരമുണ്ട്.

മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബരിമല ക്ഷേത്രനട തുറന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം നൽകിയത്.

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് സംവിധാനമുള്ള കേന്ദ്രങ്ങള്‍

എരുമേലി, നിലയ്ക്കൽ, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ താഴെ പറയുന്ന ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

  • ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, തിരുവനന്തപുരം
  • ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, കോട്ടയം
  • വൈക്കം ശ്രീ മഹാദേവ ക്ഷേത്രം
  • കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
  • പന്തളം വലിയകോയിക്കൽ ക്ഷേത്രം
  • പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  • കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം

Read More: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Spot booking starting tomorrow for sabarimala temple visit

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com