/indian-express-malayalam/media/media_files/uploads/2020/11/KSRTC-amp.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ മൂവായിരം കെഎസ്ആർടിസി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കെ എസ് ആർ ടി സിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതികൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായുള്ള പത്ത് ബസുകൾ നിരത്തിലിറക്കാനും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ഇതിനായി ആദ്യഘട്ടമെന്നനിലയിൽ 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഇന്ത്യൻ കോർപറേഷന്റെയും സിയാലിന്റെയും സഹകരണത്തടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Read More: കവിതാ ശകലങ്ങളില്ല, ഉദ്ധരണികളില്ല; ഒരു മണിക്കൂറിൽ ലളിതം ബാലഗോപാലിന്റെ കന്നി ബജറ്റ്
സാധാരണ തൊഴിലുകൾ ചെയ്യുന്ന പത്ര വിതരണക്കാർ, മത്സ്യക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ , ഹോംഡെലിവറി ചെയ്യുന്ന യുവാക്കൾ എന്നിവർക്കായി ഗതാഗതവകുപ്പ് വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു. 200 കോടി രൂപയാണ് പലിശയിളവ് നൽകി വായ്പയായി നൽകുന്നത്. പതിനായിരം ഇരുചക്രവാഹനങ്ങൾക്കും അയ്യായിരം ഓട്ടോ റിക്ഷകൾക്കുമായാണ് 200 കോടി വായ്‌പാത്തുക വിനിയോഗിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.