scorecardresearch

ആഴ്ചയിൽ മൂന്ന് ദിവസം കുറഞ്ഞ ടിക്കറ്റ് നിരക്ക്: പുതിയ ഇളവുമായി കെഎസ്ആർടിസി

നവംബർ നാല് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരും

നവംബർ നാല് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരും

author-image
WebDesk
New Update
ksrtc, കെഎസ്ആര്‍ടിസി, ksrtc reservation app, കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആപ്പ്, entey ksrtc, 'എന്റെ കെഎസ്ആര്‍ടിസി', ksrtc ticket booking app, കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ് ആപ്പ്, ksrtc reservation android application, കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍, ksrtc reservation mobile phone application കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍, ksrtc online reservation, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍, Abhi bus, അഭി ബസ്, ksrtc janatha service, കെഎസ്ആര്‍ടിസി ജനത സര്‍വീസ്, ksrtc unlimited stop ordinary service, കെഎസ്ആര്‍ടിസി 'അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി'സര്‍വീസ്, ksrtc logistics, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ksrtc, ksrtc services, ak saseendran, high court, conductor, ie malayalam, കെഎസ്ആർടിസി, എകെ ശശീന്ദ്രൻ, കണ്ടക്ടർ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online,ksrtc malayalam, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവ്വീസുകളിൽ യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റിൽ 25 ശതമാനം വരെ ഇളവ് വരുത്തുമെന്ന് കെഎസ്ആർടിസി. നവംബർ നാല് മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരും.

Read More: കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ ആപ്പ്: അറിയാം വിശദാംശങ്ങള്‍

Advertisment

കോവിഡ് പ്രതിസന്ധി കാരണം ദീർഘദൂര സർവ്വീസുകളിൽ നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നടപടി.ഈ സാഹചര്യത്തിൽ കൂടുതൽ യാത്രാക്കാരെ കെഎസ്ആർടിസിയിൽ ആകർഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടർ ബോർഡ് യാത്രാനിരക്കിൽ ഇളവ് നൽകാൻ അനുവാദം നൽകിയിരുന്നു.

ഈ നിരക്ക് കുറയ്ക്കുന്നതോടെ കോവിഡ് കാലത്ത് ഉണ്ടായ വർദ്ധനവ് ഇല്ലാതായിരിക്കുകയാണെന്നും കെഎസ്ആർടിസി സിഎംഡിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More: മോശം പെരുമാറ്റത്തിനു 'ഡബിള്‍ ബെല്‍' ഇല്ല; ജീവനക്കാര്‍ക്കു മാര്‍ഗനിര്‍ദേശവുമായി കെഎസ്ആര്‍ടിസി

Advertisment

സംസ്ഥാനത്തിനുള്ളിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർക്ലാസ് സർവ്വീസുകൾക്കും ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ നിലവിലെ നിരക്കിൽ 25% ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്താൻ സിഎംഡി ഉത്തരവിട്ടു. ഇത് യാത്രാക്കാരെ കെഎസ്ആർടിസിയിൽ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: