/indian-express-malayalam/media/media_files/uploads/2019/05/abdullakkutty.jpg)
ക​ണ്ണൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ അ​നു​കൂ​ലി​ച്ച് ഫെയ്​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ൽ ത​ന്നെ പാ​ർ​ട്ടി​യി​ൽനിന്നു പു​റ​ത്താ​ക്കി​യ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​ക്കെ​തി​രെ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. താ​നാ​യി​രു​ന്നു ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ക്കു​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
'കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല. കേരളം സ്തംഭിച്ച് നില്‍ക്കുകയാണ്. വികസനത്തിന്റെ കാര്യത്തില്‍ എന്റെ നിലപാടില്‍ മാറ്റമില്ല. ഹര്‍ത്താൽ, ബന്ദ്, രാഷ്ട്രീയ ആക്രമണം, കൊലപാതകം എന്നിവയൊക്കെ പ്രശ്നങ്ങളാണ്. കെപിസിസി പ്രസിഡന്റ് തന്ന വിശദീകരണത്തിലും ഞാന്‍ ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയ ആളാണെന്ന് പറയുന്നു. പക്ഷെ അത് നിലവില്‍ നില്‍ക്കെയാണ് എന്നെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. ഞാനാണെന്ന് ശരിയെന്ന് എന്നെ വിജയിപ്പിച്ച് കേരളം തെളിയിച്ചിരുന്നു. മോദി പാവപ്പെട്ടവനെ കുറിച്ച് ആലോചിച്ചു. മഹാത്മ ഗാന്ധിയുടെ നിലപാടാണ് മോദി നടപ്പിലാക്കിയത്. സ്വച്ഛ് ഭാരതിന്റെ ചിഹ്നം ഗാന്ധിജിയുടെ കണ്ണടയാണ്. ഗ്യാസ് സബ്സിഡി പോലും മോദി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കി. അത് ഈ പരാജയത്തെ ബാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പതനത്തിന്റെ ആഴം കണക്കാക്കുന്ന മുല്ലപ്പള്ളി ബിജെപിയുടെ വിജയത്തിന്റെ ഉയരം മനസിലാക്കണം,' അബ്ദുളളക്കുട്ടി പറഞ്ഞു.
Read More: ‘അബ്ദുള്ളക്കുട്ടി ഇനി കോൺഗ്രസിന്റെ കുട്ടിയല്ല’; പാർട്ടിയിൽ നിന്ന് പുറത്താക്കി
'വികസനം സംബന്ധിച്ച് കേരളം നില്‍ക്കുന്ന നിലപാടിനൊപ്പമാണ് ഞാന്‍. ഞാന്‍ അവസരവാദിയല്ല. ഈ നാടിന്റെ വികസന പ്രശ്നത്തിനെതിരെയാണ് ഞാന്‍. മോദി വിരോധവുമായി നടന്നും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും കേരളത്തിന്റെ അന്തസ് കളയരുത്. പോസിറ്റീവ് രാഷ്ട്രീയത്തിന്റെ പക്ഷത്ത് നിന്നതിനാണ് എന്നെ പടിയടച്ച് പിണ്ഡം വച്ചത്. പൊതുപ്രവർത്തനമേ അറിയൂ. ഈ വയസുകാലത്ത് വക്കീൽ പണിക്ക് പോയിട്ട് കേസൊന്നും കിട്ടുന്നില്ല. അതുകൊണ്ട് പൊതുപ്രവർത്തനം തുടരും,' അബ്ദുളളക്കുട്ടി പറഞ്ഞു.
'കോണ്‍ഗ്രസിന്റേത് വൈകാരികമായ തീരുമാനമാണ്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. മോദി വിരുദ്ധമായി നടന്ന് കേരളത്തിന്റെ അന്തസ് കളയരുത്. മോദിയെ പുകഴ്ത്തുന്നതിനേക്കാളും ഗാന്ധിജിയുടെ ജീവിതത്തെ പുകഴ്‌ത്തുകയായിരുന്നു ഞാന്‍ ചെയ്തത്. എനിക്ക് അധികാരമോഹം ആണെന്ന് പറയുന്നവര്‍ പല കാര്യങ്ങളും മറക്കുന്നു. സിപിഎം കോട്ടയായ കണ്ണൂരില്‍ അങ്ങനെയാണെങ്കില്‍ ഞാന്‍ കോണ്‍ഗ്രസിൽ ചേരുമായിരുന്നില്ല. 10 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. ആരുടേയും കാലു പിടിച്ചിട്ടല്ല എംഎല്‍എ സ്ഥാനം ലഭിച്ചത്. സീറ്റ് മോഹിച്ചല്ല സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. 2009-ല്‍ സുധാകരന്‍ രാജിവച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡ് തന്നെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. 2011-ല്‍ സീറ്റ് സുരേന്ദ്രനു വിട്ടുകൊടുക്കണമെന്നും പകരം പയ്യന്നൂരിലോ, തളിപ്പറമ്പിലോ മല്‍സരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ സിറ്റിങ് എംഎല്‍എമാരെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ അത്തവണയും സീറ്റ് ലഭിച്ചു. 2016- ലെ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ നിന്ന് മാറി തലശേരിയില്‍ സ്ഥാനാര്‍ഥിയാകേണ്ടി വന്നത് സുധാകരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്. ആ തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കേണ്ടി വന്ന ഏക സിറ്റിങ് എംഎല്‍എ താനായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.