കോഴിക്കോട്: എ.പി.അബ്ദുളളക്കുട്ടിയെ കോൺഗ്രസിൽനിന്ന് പുറത്താക്കി. നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് നടപടി. ഫെയ്സ്ബുക്ക് പോസ്റ്റിൽ അബ്ദുളളക്കുട്ടിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണത്തിലും ഫെയ്സ്ബുക്ക് പോസ്റ്റിലെ തന്റെ നിലപാടിൽ അബ്ദുളളക്കുട്ടി ഉറച്ചുനിന്നു. ഇതോടെയാണ് അബ്ദുളളക്കുട്ടിയെ കോൺഗ്രസിൽനിന്നും പുറത്താക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചത്.

അബ്ദുളളക്കുട്ടിയുടെ മോദി സ്തുതിക്കെതിരെ കണ്ണൂര്‍ ഡിസിസി യോഗത്തിലും കെപിസിസി യോഗത്തിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂര്‍ ഡിസിസിയാണ് അബ്ദുളളക്കുട്ടിക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിലും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം തേടിയിരുന്നു.

Read: ‘മോദി ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ നടപ്പാക്കി’; നരേന്ദ്ര മോദിയെ പ്രശംസിച്ച് അബ്ദുളളക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു എ.പി.അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. തിരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

‘മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ്. ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ‘സ്മാ​ർ​ട്ട് സി​റ്റി​ക​ൾ, ബു​ള്ള​റ്റ് ട്രെ​യി​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്വ​പ്ന പ​ദ്ധ​തി​ക​ൾ രാ​ഷ്ടീ​യ അ​ജ​ണ്ട​യി​ൽ കൊ​ണ്ടു​വ​ന്നു. മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്പോ​ൾ ഈ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വി​സ്മ​രി​ക്കു​തെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ രാ​ജ്യ വി​ക​സ​ന​ത്തി​നു കൈ​കോ​ർ​ക്കു​ന്ന ഭ​ര​ണ-​പ്ര​തി​പ​ക്ഷ ശൈ​ലി ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

Read: സുധീരന് കാപട്യം, 10 വര്‍ഷമായി എന്നോട് വ്യക്തി വിരോധമുണ്ട്: രൂക്ഷ വിമര്‍ശനവുമായി അബ്ദുളളക്കുട്ടി

മോദിയെ പ്രശംസിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ വി.എം.സുധീരനെതിരെയും അബ്ദുളളക്കുട്ടി വിവാദപരമായ പ്രസ്താവന നടത്തിയിരുന്നു. തന്നോട് സുധീരന് വ്യക്തി വിരോധമാണെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു.​ കഴിഞ്ഞ പത്തു വർഷമായി വി.എം.സുധീരൻ തന്നോട് ഇത് ​കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുവരി പാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേശ്​ ചെന്നിത്തല വിളിച്ചുചേർത്ത യോഗത്തിൽ അതിനെ വിമർശിച്ച സുധീരനെതിരെ നിന്നതിനാണ്​ അദ്ദേഹവും അനുയായികളും തനിക്കെതിരെ തിരിഞ്ഞതെന്നും അബ്​ദുളളക്കുട്ടി ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.