scorecardresearch

ജോസഫൈനെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ല, വഴി തടയും: കെ സുധാകരൻ

ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുമ്പോഴാണ് കെ.സുധാകരന്റെ വഴി തടയൽ പ്രഖ്യാപനം

ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുമ്പോഴാണ് കെ.സുധാകരന്റെ വഴി തടയൽ പ്രഖ്യാപനം

author-image
WebDesk
New Update
ജോസഫൈനെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ല, വഴി തടയും: കെ സുധാകരൻ

തിരുവനന്തപുരം: എം.സി ജോസഫൈനെതിരെ വഴി തടയൽ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തിരുന്ന് ഇരകളെ അപമാനിക്കുന്ന പ്രസ്താവനയാണ് ജോസഫൈൻ നടത്തുന്നതെന്നും ഇനിയും അധികാരത്തിൽ തുടരാൻ അനുവദിക്കില്ലന്നും കെ. സുധാകരൻ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തുനിന്ന് ജോസഫൈൻ പടിയിറങ്ങുന്നതു വരെ വഴി തടയാനാണ് കെപിസിസി തീരുമാനമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Advertisment

എം.സി ജോസഫൈനെ ഇനിയും തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആദ്യമായിട്ടല്ല ഇവർ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തിൽ ഇരകളെ അപമാനിക്കുന്ന പരസ്യ പ്രസ്താവന നടത്തുന്നത്. അങ്ങേയറ്റം പിന്തിരിപ്പൻ മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് അവർ ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും.

Read Also: ‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍

സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ പരാതി വരെ ഒരു പാഴ് പാർട്ടി കമ്മിഷൻ ഉണ്ടാക്കി തീവ്രത കുറഞ്ഞ പീഡനം എന്ന് പറഞ്ഞ് പരിഹസിച്ചത് നമ്മൾ കണ്ടതാണ്. പരസ്യമായി ഇത്രയും ധിക്കാരം പീഡിതരായ സ്ത്രീകളോട് കാണിക്കുന്നുവെങ്കിൽ അവർക്ക് മുൻപിൽ എത്തുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?

Advertisment

കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്ക് മേൽ കെട്ടിവച്ച സർക്കാർ എത്രയും വേഗം തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം. ഇനിയും ജോസഫൈനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ആണ് ഭാവമെങ്കിൽ അത് സമൂഹത്തിനും, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ സർക്കാരിന്റെ വെല്ലുവിളി ആയിട്ടാണ് കെ.പി.സി.സി മനസിലാക്കുന്നത്.

ജോസഫൈൻ ഇനിയും അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല.
അധികാരത്തിൽനിന്നു പുറത്താക്കുന്നത് വരെ വഴി തടയാനാണ് ഞങ്ങളുടെ തീരുമാനം. അല്ലെങ്കിൽ ഒരുപക്ഷേ അവർ ഔദ്യോഗികമായി ഇടപെടുന്ന ഇടങ്ങളിൽ, ആ ഇടപെടൽ കൊണ്ട് മാത്രം അവസാന പ്രതീക്ഷയും അവസാനിച്ച് ഇരകൾ ആത്മഹത്യ ചെയ്യുന്നത് ഇനിയും നമ്മൾ കാണേണ്ടി വരും. അത്തരമൊരു ദുരന്തസാധ്യത ഒഴിവാക്കാനാണ് സാധാരണ പ്രതിഷേധ മാർഗം എന്നതിനേക്കാൾ ഉപരി കൃത്യനിർവ്വഹണത്തിൽ നിന്ന് അവരെ ജനാധിപത്യപരമായി തടയേണ്ടതുണ്ടെന്നു കെ.പി.സി.സി തീരുമാനിച്ചതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം

ജോസഫൈനെ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുമ്പോഴാണ് കെ.സുധാകരന്റെ വഴി തടയൽ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിലൂടെ ഇടതു സഹയാത്രികരും അനുകൂലികളും വൻ വിമർശനമാണ് ഉയർത്തുന്നത്.

K Sudhakaran Kpcc Kerala Womens Commission

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: