scorecardresearch

അത്രയ്‌ക്ക് ജംബോ ആകേണ്ട; കെപിസിസി ഭാരവാഹി പട്ടിക വെട്ടിച്ചുരുക്കി സോണിയ

ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരി​ഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു

ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരി​ഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു

author-image
WebDesk
New Update
KPCC executive committee, കെപിസിസി ഭാരവാഹി പട്ടിക, kpcc reshuffle, കെപിസിസി പുനഃസംഘടന, working presidents, KPCC office bearers, കെപിസിസി ഭാരവാഹി പട്ടിക, കെപിസിസി വർക്കിങ് പ്രസിഡന്റ്, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കെപിസിസിയുടെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 47 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. കെപിസിസി അയച്ച 130 ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാൻഡ് വെട്ടിച്ചുരുക്കി. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കിയാണ് പുതിയ പട്ടിക എന്നാണ് വിവരം. 12 വെെസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. കെ.കെ.കൊച്ചുമുഹമ്മദാണ് ട്രഷറർ.

Advertisment

പി.സി.വിഷ്‌ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, കെ.പി.ധനപാലൻ, കെ.സി.റോസക്കുട്ടി, പത്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സി.പി.മുഹമ്മദ്, മൺവിള രാധാകൃഷണൻ, ടി.സിദ്ദിഖ്, ശരത്ചന്ദ്രപ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരാണ് വെെസ് പ്രസിഡന്റുമാർ. 47 അംഗ പട്ടികയിൽ ആകെ മൂന്ന് വനിതകളാണുള്ളത്.

Read Also: മരണം പത്മരാജനെ പ്രലോഭിപ്പിക്കുകയും വിഹ്വലപ്പെടുത്തുകയും ചെയ്‌തിരുന്നു!

ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരി​ഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ കെപിസിസി ഭാരവാഹിയായി പരിഗണിക്കേണ്ടതില്ലെന്നും ജംബോ കമ്മിറ്റി ഒഴിവാക്കി പകരം സംഘടനാ കാര്യപ്രാപ്തിയുള്ള നേതാക്കളെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടി.എൻ പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Advertisment

ജംബോ കമ്മിറ്റി പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യമാക്കുമെന്നാണ് വി.ഡി. സതീശന്‍ എംഎല്‍എയുടെ അഭിപ്രായം. അതിനാല്‍ തന്നെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

പട്ടികയിൽ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ടി.എൻ. പ്രതാപനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ടി. സിദ്ധിഖുൾപ്പടെ ആറു വർക്കിങ് പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്നതായിരുന്നു ആദ്യ പട്ടിക. എന്നാൽ പത്ത് വൈസ് പ്രസിഡന്‍റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ട്. ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

കോൺഗ്രസ് ഹൈക്കമാൻഡ് പട്ടിക വെട്ടിച്ചുരുക്കിയത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് എന്നാണ് വിലയിരുത്തൽ

Congress Kpcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: