/indian-express-malayalam/media/media_files/yygYj04gUa8C9PtDy3ON.jpg)
വീണ്ടും ജംബോ പട്ടികയുമായി കെപിസിസി
തിരുവനന്തപുരം: ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷം കെപിസിസിയുടെ സമഗ്ര അഴിച്ചുപണിക്ക അംഗീകാരം നൽകി ഹൈക്കമാൻഡ്. പതിവുപോലെ ഇത്തവണയും ജംബോ പട്ടികയാണ്. 13 വൈസ് പ്രസിഡൻറുമാർ , 58 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. ഈ നിയമനങ്ങൾക്ക് ഉടൻ പ്രാബല്യമുണ്ടാകും. കെ.പി.സി.സി. സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്. ബിജെപിയിൽ നിന്ന് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യറെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കിയാക്കിയിട്ടുണ്ട്.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ, നിർണായക നീക്കവുമായി എസ്.ഐ.ടി.
വിഎ നാരായണനെ ട്രഷററായി നിയമിച്ചപ്പോൾ രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ,വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയത്.
Also Read:ഹിജാബ് വിവാദം;വീണ്ടും നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി, സ്‌കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിലേക്ക്
ടി. ശരത്ചന്ദ്ര പ്രസാദ്,ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു,എ.എ. ഷുക്കൂർ, എം. വിൻസെന്റ്,റോയ് കെ.പൗലോസ്, ജെയ്സൺ ജോസഫ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. സന്ദീപ് വാര്യർ ഉൾപ്പടെ 16 പേരെയാണ് പുതിയതായി ജനറൽ സെക്രട്ടറിമാരായി നിയമിച്ചത്. ഇതോടെയാണ് ജനറൽ സെക്രട്ടറിമാരുടെ എണ്ണം 58 ആയി ഉയർന്നത്.
Also Read:ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിനെയും ചോദ്യം ചെയ്യും
അതേസമയം, പുനഃസംഘടനയിൽ ആദ്യ പൊട്ടിത്തെറി പരസ്യമാക്കി വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്തെത്തി. കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ ഡി.സി.സിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്. ഷമക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയാൽ അത് കോൺഗ്രസിൽ പുതിയ കലാപങ്ങൾക്ക് തുടക്കം കുറിക്കും.
Read More: സംസ്ഥാനത്ത് കനത്ത മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us