/indian-express-malayalam/media/media_files/uploads/2022/01/kozhikode-twin-blasts-case.jpg)
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതികളായ തടിയന്റവിട നസീർ, ഷഫാസ് എന്നിവരുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ അപ്പീൽ അനുവദിച്ചാണ് ജസ്റ്റീസുമാരായ കെ.വിനോദചന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. മറ്റു പ്രതികളെ വെറുതെ വിട്ടതിനെതിരായ എൻഐഎയുടെ അപ്പീലും കോടതി തള്ളി.
പ്രതികൾക്കെതിരെ മാപ്പ് സാക്ഷിയായി മാറിയ ഏഴാം പ്രതി ഷമ്മി ഫിറോസിൻ്റെ മൊഴിയും ടെലഫോൺ രേഖകളും തെളിവായുണ്ടന്നായിരുന്നു എൻഐഎയുടെ വാദം. തങ്ങൾക്കെതിരെ തെളിവില്ലന്നും മാപ്പ് സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശിക്ഷിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം.
നസീർ അടക്കുള്ളവർ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നാണ് ഫിറോസിൻ്റെ മൊഴി. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ നടന്ന സ്ഥോടനത്തിൽ ഒന്നും രണ്ടും പ്രതികളായിരുന്നു നസീറും ഷഫാസും. മറ്റ് പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. 2006 മാർച്ച് മൂന്നിനായിരുന്നു സ്‌ഫോടനം.
Also Read: ഗൂഢാലോചനക്കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us