/indian-express-malayalam/media/media_files/uploads/2017/02/robin-1.jpg)
മാനന്തവാടി: കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിയെ മാർപാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് വെെദികവൃത്തിയിൽ നിന്നു പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട റോബിൻ വടക്കുംചേരിയെ മാനന്തവാടി രൂപതയിൽ നിന്നു നേരത്തെ പുറത്താക്കിയതാണ്.
വിശദമായ അന്വേഷണങ്ങളുടെ വെളിച്ചത്തിലാണ് വെെദികവൃത്തിയിൽ നിന്നു റോബിനെ പുറത്താക്കിയതെന്ന് മാനന്തവാടി രൂപത അറിയിച്ചു. 2019 ഡിസംബർ അഞ്ചിനു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ പ്രത്യേക അധികാരമുപയോഗിച്ച് റോബിൻ വടക്കുംചേരിയെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കിയതായി മാനന്തവാടി രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെെദികനെന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും ഇതോടെ റോബിൻ വടക്കുംചേരിക്ക് നഷ്‌ടമായി.
Read Also: ഉമ്മയാണ് സാറേ ഇവന്റെ മെയിൻ; വിജയ് ചോദിച്ചു, വിജയ് സേതുപതി കൊടുത്തു
വെെദികരെ വെെദികാന്തസ്സിൽ നിന്നു പുറത്താക്കാനുള്ള അധികാരം മാർപാപ്പയ്‌ക്കു മാത്രമാണുള്ളത്. 2019 ജൂൺ 21 ന് റോബിൻ വടക്കുംചേരിയെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റോമിൽ ആരംഭിച്ചു. ആറ് മാസത്തിനുശേഷമാണ് നടപടിയെടുത്തത്. വെെദിക അന്തസ്സിൽ നിന്നു പുറത്താക്കിയുള്ള റോമിൽ നിന്നുള്ള ഡിക്രി 2020 ഫെബ്രുവരിയിലാണ് റോബിൻ വടക്കുംചേരി ഒപ്പിട്ടു സ്വീകരിച്ചത്. ഇതോടെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കുന്ന നടപടിക്രമങ്ങൾ അവസാനിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് റോബിൻ വടക്കുംചേരി പ്രതി. റോബിൻ വടക്കുംചേരി കുറ്റാരോപിതനായതിനു പിന്നാലെ 2017 ഫെബ്രുവരി 27 ന് മാനന്തവാടി രൂപത ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.