വിജയ്, വിജയ് സേതുപതി എന്നിവർ ഒന്നിച്ചെത്തുന്ന ലോകേഷ് കനഗരാജിന്റെ മാസ്റ്റർ എന്ന സിനിമ തുടക്കം മുതൽ ചർച്ചകളിൽ നിറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 29ന് പൂർത്തിയായി . അതിന്റെ ആഘോഷവേളയിലെ ഒരു മനോഹര ചിത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

Read More: Thalapathy 64 first look: അടുത്ത വിജയ്‌ ചിത്രം ‘മാസ്റ്റര്‍’, ഫസ്റ്റ് ലുക്ക്‌

ആരാധകരോടായാലും സുഹൃത്തുക്കളോടായാലും കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു കൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നതാണ് വിജയ് സേതുപതിയുടെ സ്റ്റൈൽ. അത്തരത്തിൽ തനിക്കൊരു ചിത്രം വേണമെന്ന് വിജയ് മക്കൾ സെൽവനോട് ആവശ്യപ്പെട്ടിരുന്നത്രേ. എന്തായാലും വിജയ്‌യുടെ ആ ആഗ്രഹം അദ്ദേഹം നിറവേറ്റിക്കൊടുത്തു.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജഗദീഷാണ് മനോഹരമായ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

മാളവിക മോഹനന്‍, ആൻഡ്രിയ ജെർമിയ എന്നിവരാണ് നായികമാര്‍. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്‌ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും.

അമല പോള്‍ നായികയായ ‘ആടൈ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രത്നകുമാറുമായി ചേര്‍ന്ന് ‘മാസ്റ്ററിന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് ലോകേഷ് കനഗരാജ് തന്നെയാണ്. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സാണു നിര്‍മാതാക്കള്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook