/indian-express-malayalam/media/media_files/uploads/2022/01/ksrtc-bus-accident.jpg)
കോട്ടയം: കെഎസ്‌ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 16 പേർക്ക് പരുക്ക്. കോട്ടയം ഏറ്റുമാനൂർ അടിച്ചിറയിൽ ഇന്ന് പുലർച്ചെ 2.30 ഓടെ ആയിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരണമണെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോവുകയായിരുന്നു കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം.
അടിച്ചിറ വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട്നിയന്ത്രണംവിട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂർ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Also Read: ദിലീപിന് ഇന്ന് നിർണായക ദിനം; നടിയെ ആക്രമിച്ച കേസിൽ മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us