/indian-express-malayalam/media/media_files/uploads/2019/10/Kallara.jpg)
കോഴിക്കോട്: കോഴിക്കോട് കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണത്തിലെ ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്. മരിച്ചവരുടെ കല്ലറ തുറന്ന് വീണ്ടും പരിശോധന നടത്താന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. 2002 നും 2016 നും ഇടയില്‍ നടന്ന ആറ് മരണങ്ങളിലാണു ചുരുളഴിയേണ്ടത്.
കൂടത്തായി ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ് എന്നിവരും ഇവരുടെ ബന്ധുക്കളായ മറ്റു മൂന്നു പേരുമാണ് സമാന രീതിയില്‍ മരിച്ചത്. ആറു പേരും വര്‍ഷങ്ങളുടെ ഇടവേളയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളില്‍ സംശയമുണ്ടെന്നും ഇതിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുവാണു പരാതി നല്‍കിയത്. ഇതേ ത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Read Also: സിനിമ സ്റ്റെെൽ കവർച്ച, മോഷ്‌ടാക്കൾ ധരിച്ചത് മൃഗങ്ങളുടെ മുഖംമൂടി; കവർന്നത് 50 കിലോ സ്വർണം
2002 ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മാണ് ആദ്യം മരിക്കുന്നത്. 2008 ല്‍ ടോം തോമസും 2011 ല്‍ ടോം തോമസിന്റെ മകന്‍ റോയ് തോമസും മരിച്ചു. 2014 ല്‍ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിലും മരിച്ചു. ഇവരുടെ ബന്ധുവായ കോടഞ്ചേരി സ്വദേശിനിയും ഒരു വയസ് പ്രായമുള്ള കുഞ്ഞും 2016-ലും മരിച്ചു.
മരിച്ച ആറുപേരില്‍ നാലുപേരുടെ മൃതദേഹം അടക്കിയ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണു പരിശോധിക്കുന്നത്. നാളെ രാവിലെ ഒന്‍പതരയ്ക്കാണു കല്ലറ തുറന്ന് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുക. മണ്ണിൽ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷ്‌ണങ്ങൾ, പല്ല് എന്നിവയാണു പരിശോധിക്കുക.
Read Also:സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണമെന്ന് മകള്‍, മരണത്തിൽ ദുരൂഹത
ആറുപേരും കുഴഞ്ഞുവീണാണ് മരിച്ചത്. അതിനാൽ, ഹൃദയാഘാതമാണ് എല്ലാവരുടെയും മരണത്തിനു കാരണമെന്ന നിഗമനത്തിലാണു കുടുംബാംഗങ്ങൾ എത്തിച്ചേർന്നത്. പിന്നീടാണു മരണങ്ങളിൽ ദുരൂഹത തോന്നിയതും ബന്ധു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതും. നാലുപേരുടെ മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കാനാണു ക്രെെം ബ്രാഞ്ച് തീരുമാനം. ആവശ്യമെങ്കിൽ മറ്റു രണ്ടു പേരുടെ മൃതദേഹവും പരിശോധിക്കാനാണു തീരുമാനം. ഫൊറൻസിക് പരിശോധന കഴിയുന്നതോടെ ദുരൂഹത നീക്കാൻ സാധിക്കുമെന്നാണു ക്രെെം ബ്രാഞ്ച് പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.