ന്യൂഡൽഹി: കെ റെയിൽ വിഷയത്തിൽ തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസന കാര്യത്തിൽ മറ്റു കോൺഗ്രസ് നേതാക്കളെ പോലെ വികസന കാര്യങ്ങളിൽ നിഷേധാത്മക സമീപനമല്ല തരൂരിന്റേതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്നും തരൂർ കടുത്ത വിമർശനങ്ങൾ നേരിടുമ്പോഴാണ് കോടിയേരി പിന്തുണയുമായി എത്തുന്നത്.
പദ്ധതിയിൽ സിപിഐക്ക് എതിർപ്പുണ്ടെന്ന വാദങ്ങളും കോടിയേരി തള്ളി. സില്‍വര്‍ ലൈന്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലുള്ളതാണ്. വിഷയത്തിൽ സിപിഐയുടെ നിലപാട് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എൽഡിഎഫ് പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ മധ്യപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് പദ്ധതിയുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കെ റെയിലിൽ പാർട്ടിക്ക് വിരുദ്ധമായി നിലപാട് സ്വീകരിച്ചതിനും മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതിനും തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം ശക്തമാണ്. വിഷയത്തിൽ തരൂരുമായി നേരിട്ട് സംസാരിക്കുമെന്നും ഇരുന്നിടം കുഴിക്കാൻ ആരെയും അനുവദിക്കില്ലെന്നും സുധാകരൻ ഇന്ന് തിരുവനന്തപുരത്ത് പറഞ്ഞു.
കോൺഗ്രസ് പദ്ധതിക്ക് എതിരല്ലെന്നും എന്നാൽ എന്താണ് പദ്ധതിയെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. വികസനം ജനത്തിന് ആവശ്യമുള്ളതാവണം. വികസനത്തിനുവേണ്ടി വാശി പിടിക്കേണ്ട. പദ്ധതി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വിനീതനായി ആവശ്യപ്പെടുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.
Also Read: കടുവപ്പേടി മാറാതെ കുറുക്കൻമൂല; വീണ്ടും കാൽപ്പാടുകൾ, തിരച്ചിൽ തുടരുന്നു
തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരം, കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കോടിയേരി
വികസന കാര്യത്തിൽ മറ്റു കോൺഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനമല്ല തരൂരിന്റേതെന്നും കോടിയേരി പറഞ്ഞു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.