scorecardresearch

കേരളത്തിൽ ബിജെപിക്ക് പ്രസിഡന്റില്ലാത്തതിന്റെ വിടവ് നികത്തുകയാണ് ഗവർണർ: കോടിയേരി

ഗവർണറുടെ നിലപാട് പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെയാണെന്നും കോടിയേരി പരിഹസിച്ചു

ഗവർണറുടെ നിലപാട് പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെയാണെന്നും കോടിയേരി പരിഹസിച്ചു

author-image
WebDesk
New Update
kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, iemalayalam, ഐ ഇ മലയാളം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ വിമർശിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിക്ക് നിലവിൽ സംസ്ഥാന പ്രസിഡന്റില്ലെന്നും ആ വിടവാണ് ഗവർണർ നികത്തുന്നതെന്നും കോടിയേരി പറഞ്ഞു. ഗവർണറുടെ നിലപാട് പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെയാണെന്നും കോടിയേരി പരിഹസിച്ചു.

Advertisment

സംയുക്ത പ്രതിഷേധങ്ങളെ എതിർത്ത് നിലപാട് സ്വീകരിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും കോടിയേരി വിമർശനം ഉന്നയിച്ചു. ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

Also Read: കലാഭവൻ മണിയുടെ മരണം കൊലപാതകമല്ല; സിബിഐ റിപ്പോർട്ട്

പദവിക്ക് നിരക്കാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു. ലോകം ആദരിക്കുന്ന ചരിത്രകാരന്മാർ പങ്കെടുക്കുന്ന ചരിത്ര കോൺഗ്രസിൽ, തയാറാക്കിയ പ്രസംഗം മാറ്റിവച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വഹണം ആവശ്യപ്പെടുന്നതെന്ന്‌ ഗവര്‍ണർ തിരിച്ചറിയണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Also Read: ഞാനായിരുന്നു അധികാരത്തിലെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേനെ: ഗവർണർ ആരിഫ് ഖാൻ

Advertisment

അതേസമയം താനായിരുന്നു അധികാരത്തിലെങ്കിൽ പൗരത്വ ഭേദഗതി നിയമം ബലം പ്രയോഗിച്ചാണെങ്കിലും നടപ്പാക്കിയേനെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കണമെന്നും അതിനോട് തികച്ചും അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും ഗവർണർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത്

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നത് ഗാന്ധിയും നെഹ്റുവും കൊടുത്ത വാക്കാണെന്ന് പറഞ്ഞ ആരിഫ് ഖാൻ പക്ഷേ നിയമം നടപ്പാക്കാൻ താൻ സർക്കാരിനെ ഉപദേശിക്കില്ലെന്നും വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

Kodiyeri Balakrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: