scorecardresearch

പിണറായിക്ക് പേടിയുള്ളത് പാർട്ടിയെ മാത്രം, ആർക്കും അപ്രമാദിത്തമില്ല: കോടിയേരി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്ന ആരോപണങ്ങൾക്കും കോടിയേരി മറുപടി പറഞ്ഞു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്ന ആരോപണങ്ങൾക്കും കോടിയേരി മറുപടി പറഞ്ഞു

author-image
WebDesk
New Update
പിണറായിക്ക് പേടിയുള്ളത് പാർട്ടിയെ മാത്രം, ആർക്കും അപ്രമാദിത്തമില്ല: കോടിയേരി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു പേടിയുള്ളത് പാർട്ടിയെ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വേറെ ഒന്നിനെയും അദ്ദേഹം പേടിക്കുന്നില്ല. പിണറായിയെ അടുത്തറിയുന്നവർക്ക് അക്കാര്യം അറിയാം. പാർട്ടി തീരുമാനം സർവാത്മനാ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നേതാവാണ് പിണറായിയെന്നും കോടിയേരി പറഞ്ഞു.

Advertisment

മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' എന്ന പരിപാടിയിലാണ് കോടിയേരിയുടെ പ്രതികരണം. പിണറായി വിജയനു പാർട്ടിയെ പേടിയില്ലെന്ന് പറഞ്ഞാൽ അത് നിഷേധിക്കുമോ എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ.

Read Also: ഫിറോസ് കുന്നുംപറമ്പിലിനെതിരെ അന്വേഷണം ആരംഭിച്ചു

പാർട്ടിയിൽ ആർക്കും അപ്രമാദിത്തമില്ല. എല്ലാവരും കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ആരും സർവാധികാരിയല്ലെന്നും കോടിയേരി പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്ന ആരോപണങ്ങൾക്കും കോടിയേരി മറുപടി പറഞ്ഞു.

പഴയകാല ഭരണമികവ് പരിഗണിച്ചാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയോഗിച്ചത്.  മുഖ്യമന്ത്രി അദ്ദേഹത്തെ വിശ്വാസത്തിലെടുത്തു. എന്നാൽ, ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ശിവശങ്കറിനു സാധിച്ചില്ല. ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങളിൽനിന്ന് അതാണ് വ്യക്‌തമാകുന്നത്. വിശ്വാസത്തിലെടുത്ത ആളിൽനിന്ന് ഇങ്ങനെയൊരു പ്രതികരണമുണ്ടായാൽ അത് കൂടുതൽ വിഷമത്തിലാക്കുമെന്നും കോടിയേരി പറഞ്ഞു.

Advertisment

Read Also: പുകമറയ്‌ക്ക് അൽപ്പായുസേയുള്ളൂ, യഥാർഥ്യം പുറത്തുവരും; ആത്മവിശ്വാസത്തോടെ പിണറായി

അതേസമയം, സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിക്കെതിരെ തിരിക്കാന്‍ പ്രതിപക്ഷം ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കോടിയേരി നേരത്തെ ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിനെ സോളാര്‍ കേസുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. സ്വര്‍ണം വിട്ടു കിട്ടാന്‍ കസ്റ്റംസിനെ വിളിച്ചത് ബിഎംഎസാണ്.

ശിവശങ്കരനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി എടുത്തിരുന്നു. എന്നാല്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രചാരണം നടത്തുന്നു. ശിവശങ്കറിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സംരക്ഷണവും ലഭിക്കുകയില്ല. സര്‍ക്കാര്‍ മാതൃകാപരമായ നടപടിയാണ് എടുത്തത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചാരണം തുറന്നുകാണിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.

Kodiyeri Balakrishnan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: