scorecardresearch

കൊടകര കുഴൽപ്പണക്കേസ് സഭയിൽ; ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

കൊടകര കേസിന്റെ വിവരങ്ങൾ ഇഡിക്ക് നൽകി

കൊടകര കേസിന്റെ വിവരങ്ങൾ ഇഡിക്ക് നൽകി

author-image
WebDesk
New Update
Kerala Assembly, Pinarayi Vijayan

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. അന്വേഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

മറുപടി പ്രസംഗത്തില്‍ കേസിന്റെ ഇതുവരെയുള്ള പുരോഗതി മുഖ്യമന്ത്രി വിശദീകരിച്ചു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. അറസ്റ്റ് ചെയ്ത പ്രതികള്‍ എല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡയിലാണ്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയില്‍ ഒന്നേകാൽ കോടി രൂപയും കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്, മുഖ്യമന്ത്രി വ്യക്തമാക്കി.

കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരുന്നതായും പിണറായി വിജയന്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിന്‍ സോണല്‍ ഓഫീസില്‍ നിന്നും കഴിഞ്ഞ 27-ാം തീയതി കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ആവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്നാം തീയതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്, പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ ബിജെപി; മൂന്നംഗ സമിതിയെ നിയോഗിച്ചു

Advertisment

കൊടകര കുഴല്‍പ്പണ കേസിൽ സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പില്‍ മറുപടി പറഞ്ഞു. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുത്. എന്നാൽ കുഴല്‍ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കോണ്‍ഗ്രസിനെ രൂക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് വിവാദ കാലത്തെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതികരണം.

കൊടകര കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടന്നുവരുന്നത്. നടക്കാന്‍ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. ശക്തമായ വഴികളിലൂടെയാണ് പൊലീസ് നീങ്ങുന്നത്. അതിന്‍റെ ഭാഗമായാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം നടത്തുന്നത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നാടിന്‍റെ ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കാനുള്ള നീക്കം നടന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരും, മുഖ്യമന്ത്രി പറഞ്ഞു.

Vd Satheeshan Kerala Assembly Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: