/indian-express-malayalam/media/media_files/2025/05/28/vMlLhOYT3ZZcQAglJxlL.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: കൊച്ചീ തീരത്ത് മേയ് 24ന് ഉണ്ടായ കപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. അപകടത്തിൽ പെട്ട എംഎസ്‌സി എൽസ 3 എന്ന ചരക്കു കപ്പലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്.
കപ്പല്‍ ഉടമയെയും ജീവനക്കാരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എംഎസ്‌സി കപ്പല്‍ കമ്പനി ഒന്നാം പ്രതിയും, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയുമാണ്. കേസെടുക്കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. മനുഷ്യ ജീവന് അപകടമുണ്ടാക്കിയെന്നാണ് എഫ്‌ഐആര്‍.
Also Read: ചരക്കുകപ്പലിലെ അഗ്നിബാധ; തീയുടെ തീവ്രത കുറഞ്ഞു, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
കേരളാ തീരത്തു നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലായിരുന്നു ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്‌സി എൽസ - 3 അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ചരക്കുകപ്പൽ അറബിക്കടലിൽ മുങ്ങിയത്.
Also Read:മഴ മുന്നറിയിപ്പിൽ മാറ്റം; കൊച്ചി ഉൾപ്പടെ മൂന്നിടത്ത് ഓറഞ്ച് അലർട്ട്
കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. കപ്പൽ പൂർണമായി മുങ്ങിയതോടെ കണ്ടെയ്‌നറുകൾ സംസ്ഥാനത്തിൻറെ തെക്കൻ തീരങ്ങളിൽ പലയിടത്തായി അടിഞ്ഞിരുന്നു.
Read More: മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്താൻ ശ്രമം: മാസപ്പടിക്കേസിൽ വീണയുടെ സത്യവാങ്മൂലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.