scorecardresearch

കൊച്ചി മെട്രോ: ടിക്കറ്റ് നിരക്ക് ഇളവ് 30 വരെ

നാളെ മുതല്‍ 20 ശതമാനമാണു നിരക്കില്‍ ഇളവ്

നാളെ മുതല്‍ 20 ശതമാനമാണു നിരക്കില്‍ ഇളവ്

author-image
WebDesk
New Update
Kochi Metro, കൊച്ചി മെട്രോ, kochi metro ticket rate, kochi metro ticket rate discount, കൊച്ചി മെട്രോ ടിക്കറ്റ്, Kochi metro card, Kochi metro card special offer, കൊച്ചി മെട്രോ കാർഡ്, Kochi one card, how to get kochi metro card, KMRL, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം

കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിലെ ഇളവ് നാളെ മുതല്‍ 20 ശതമാനം. ഇളവ് ഈ മാസം 30 വരെ തുടരും. ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

Advertisment

ഒരു മാസത്തേക്കുള്ള ട്രിപ്പ് പാസിനു 30 ശതമാനവും രണ്ടു മാസത്തേക്കുള്ള പാസിനു 40 ശതമാനവും കൊച്ചി വണ്‍ കാര്‍ഡിനു 25 ശതമാനവും കെഎംആര്‍എല്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാജാസ് കോളജ് സ്‌റ്റേഷനില്‍നിന്നു തൈക്കൂടത്തേക്കു സര്‍വിസ് നീട്ടുന്നതിന്റെ ഭാഗമായി ഈ മാസം മൂന്നു മുതലാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്നുവരെ 50 ശതമാനമായിരുന്നു ഇളവ്.

അതിനിടെ, യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി മെട്രോ പുതിയ റെക്കോഡിലേക്കു കടന്നിരിക്കുകയാണ്. സര്‍വിസ് തൈക്കുടം വരെ നീട്ടിയതോടെ യാത്രക്കാരുടെ എണ്ണം ശരാശരി 70,000 ആയി വര്‍ധിച്ചു. തിങ്കളാഴ്ച 71,255 ഉം ചൊവ്വാഴ്ച 69,715 ഉം ആണ് യാത്രക്കാരുടെ എണ്ണം. നേരത്തെ 40,000-45,000 ആയിരുന്നു ശരാശരി.

Advertisment

Kochi Metro, കൊച്ചി മെട്രോ, trail run, പരീക്ഷണ ഓട്ടം, maharajas college, മഹാരാജാസ് കോളേജ്, kadavanthra കടവന്ത്ര

മെട്രോയുടെ ചരിത്രത്തില്‍ ഒരു ദിവസം മാത്രമാണു പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നത്. സെപ്റ്റംബര്‍ 12ന് 1,01,983 പേരാണ് മെട്രോയിലെത്തിയത. അതിനു മുന്‍പ് ഏഴിനാണ്് ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടായത്. 99,680 പേര്‍. മെട്രോ ഉദ്ഘാടനം ചെയ്തശേഷമുള്ള ആദ്യ ഞായറാഴ്ച 98,310 പേര്‍ സഞ്ചരിച്ചതാണ് അതിനു മുന്‍പത്തെ റെക്കോഡ്.

ടിക്കറ്റ് നിരക്കിലെ ഇളവാണ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. തൈക്കുടം വരെ സര്‍വിസ് നീട്ടിയ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണം അറുപത്തി അയ്യായിരത്തില്‍ കുറയില്ലെന്നും ഒരു മാസം കഴിയുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നൃമാണു കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. യാത്രക്കാരുടെ എണ്ണം കൂടിയതോടെ മെട്രോയുടെ പ്രവര്‍ത്തന ലാഭം രണ്ടുലക്ഷം രൂപയ്ക്കു മുകളിലേക്കു കടന്നു.

Read More:To Kochi Metro with Love: ലണ്ടൻ മെട്രോയിൽ നിന്നൊരു ആശംസ

Kochi Metro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: