/indian-express-malayalam/media/media_files/uploads/2018/11/KM-Shaji-1.jpg)
കൊച്ചി: അഴീക്കോട് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി കെ.എം.ഷാജിയെ ഇന്ന് കേരള ഹൈക്കോടതി അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ ഇതേ കോടതി തന്നെ കെ.എം.ഷാജിക്ക് എതിരായ വിധിയിൽ സ്റ്റേയും അനുവദിച്ചു.
സ്വാഭാവിക നടപടിക്രമമാണ് ഇതെന്നാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി.നികേഷ് കുമാറിന്റെ പ്രതികരണം. സാധാരണ മേൽക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുമ്പോൾ അവിടെ നിന്നാണ് കീഴ്‌ക്കോടതി വിധിയിൽ സ്റ്റേ ലഭിക്കാറുളളത്. എന്നാൽ നിയമപരമായി അപ്പീൽ പോകുന്നതിന് വിധി പുറപ്പെടുവിച്ച അതേ കോടതി തന്നെ സ്റ്റേ അനുവദിച്ചതിലും തെറ്റായി ഒന്നുമില്ല.
https://malayalam.indianexpress.com/kerala-news/rosamma-to-km-shaji-court-order-opens-to-a-history/
വിധിക്ക് സ്റ്റേ അനുവദിച്ചെന്ന് കരുതി കെ.എം.ഷാജിക്ക് എംഎൽഎ പദവി പേരിന് മാത്രമേ ഉണ്ടാകൂ എന്ന് പ്രമുഖ അഭിഭാഷകനും മുൻ പാർലമെന്റംഗവുമായ സെബാസ്റ്റ്യൻ പോൾ പറയുന്നു.
"എംഎൽഎ എന്ന അർത്ഥത്തിൽ നിയസഭയിൽ നിന്ന് ഇനി ആനുകൂല്യങ്ങൾ പറ്റാൻ അദ്ദേഹത്തിന് സാധിക്കില്ല. ഏതെങ്കിലും വിഷയത്തിൽ സഭയിൽ വോട്ടിങ്ങിൽ പങ്കെടുക്കാനും കഴിയില്ല. സഭയിൽ പ്രസംഗിക്കുന്നതിൽ വിലക്കുണ്ടാവില്ല. എന്നാൽ ചോദ്യങ്ങളുന്നയിക്കുന്നതിനും മറ്റും കോടതി തടസ്സം ഉന്നയിക്കും," എന്ന് സെബാസ്റ്റ്യൻ പോൾ വിശദീകരിച്ചു.
"സ്റ്റേ ഓർഡറുമായി ബന്ധപ്പെട്ട വിധിന്യായം പൂർണ്ണമായി വായിച്ചാൽ മാത്രമേ എന്തെങ്കിലും പറയാനാവൂ. കോടതിയാണ് ഇക്കാര്യത്തിൽ എന്തൊക്കെ ചെയ്യാമെന്ന് പറയുന്നത്. അതിനാൽ തന്നെ സ്റ്റേ ഓർഡറിന്റെ പകർപ്പ് കിട്ടേണ്ടതുണ്ട്," സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഇതോടെ അഴീക്കോടിന്റെ എംഎൽഎയാണെങ്കിലും ആ നിലയ്ക്കുളള അവകാശങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ ഇദ്ദേഹത്തിന് ലഭിക്കില്ല.
https://malayalam.indianexpress.com/kerala-news/kerala-high-court-gives-stay-to-verdict-on-km-shaji/
അതേസമയം, 14 ദിവസത്തിനുളളിൽ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിച്ചില്ലെങ്കിൽ അതോടെ അയോഗ്യനാവും. സാധാരണ ഗതിയിൽ 30 ദിവസം അപ്പീൽ സമർപ്പിക്കാൻ സാവകാശം ഉണ്ട്.
സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതി വിധിക്ക് സ്റ്റേ ലഭിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ അദ്ദേഹത്തിന് സഭയിൽ പങ്കെടുക്കാനും സാധിക്കൂ. എന്നാൽ സഭയിൽ പങ്കെടുക്കുന്നതിന് ആനുകൂല്യങ്ങൾ വാങ്ങാൻ എംഎൽഎ എന്ന നിലയിൽ അപ്പോഴും കെ.എം.ഷാജിക്ക് സാധിക്കില്ല. സത്യത്തിൽ കരുത്തനായ വാഗ്മിയെയാണ് പ്രതിപക്ഷത്തിന് നഷ്ടമായിരിക്കുന്നത്.
സ്റ്റേ അനുവദിക്കപ്പെട്ട വരുന്ന രണ്ടാഴ്ചയ്ക്കുളളിൽ കെ.എം.ഷാജി 50,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. കോടതി ചെലവ് എന്ന നിലയിലാണ് ഈ തുക കെട്ടി വയ്ക്കേണ്ടത്. ഇത് പരാതിക്കാരനായ എം.വി.നികേഷ് കുമാറിനുളള കോടതി ചെലവിനുളള തുകയാണ്.
അഴീക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാര്‍. ഇദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ രണ്ടര വര്‍ഷം നീണ്ട വാദഗതികൾക്ക് ഒടുവിലാണ് നീതി ലഭിച്ചത്.
തിരഞ്ഞെടുപ്പ് കാലത്ത് കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി. ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
കെ.എം.ഷാജി അയോഗ്യനായതോടെ അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നികേഷ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തളളി. വിധി തനിക്ക് അപമാനമാണെന്നും കോടതിയെ തന്റെ ഭാഗം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും ഷാജി പിന്നീട് പ്രതികരിച്ചിരുന്നു. കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും 2,100 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായ ഷാജി ജയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.