കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

സ്റ്റേ സ്വാഭാവിക നടപടിയാണെന്ന് പരാതിക്കാരനായ എം.വി.നികേഷ് കുമാര്‍

കൊച്ചി: കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കര്‍ശന ഉപാധികളോടെ രണ്ടാ്ചത്തേക്കാണ് സ്‌റ്റേ. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാവകാശം നല്‍കുന്നതിനാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കകം കെ.എം.ഷാജി 50000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. കോടതി ചെലവ് എന്ന നിലയിലാണ് ഈ തുക കെട്ടി വയ്ക്കേണ്ടത്. അയോഗ്യനാക്കിയ അതേ ബെഞ്ചില്‍ തന്നെ ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അതേസമയം സ്റ്റേ സ്വാഭാവിക നടപടിയാണെന്ന് പരാതിക്കാരനായ എം.വി.നികേഷ് കുമാര്‍ പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കി അഴീക്കോട് തിരഞ്ഞെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ രണ്ടര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതി കിട്ടിയത്. തുടര്‍നടപടികള്‍ കോടതി വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു. വിധി രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി. ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

കെ.എം.ഷാജി അയോഗ്യനായതോടെ അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. വിധി തനിക്ക് അപമാനമാണെന്നും കോടതിയെ തന്റെ ഭാഗം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും ഷാജി പറഞ്ഞു. കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും 2100 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുസ്‌ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court gives stay to verdict on km shaji

Next Story
‘മതതീവ്രവാദികളുടെ കണ്ണിലെ കരടാണ് ഷാജി’, വിധിയെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തലramesh chennithala, women wall, pinarayi vijayan, scam, cpm, congress, ie malayalam, ചെന്നിത്തല, വനിതാ മതില്‍, സർക്കാർ, അഴിമതി
The moderation of comments is automated and not cleared manually by malayalam.indianexpress.com