scorecardresearch

എല്ലാവരും ഇവിടെ തന്നെ കാണണം’ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയാറെന്ന് കെ എം ഷാജി

ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം

ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം

author-image
WebDesk
New Update
KM Shaji, Azhikode, MLA, NV Nikesh Kumar, P Sreeramakrishnan, Speaker P Sreeramakrishnan, Muslim League, ie malayalam,Kerala Legislative Assembly, Muslim League, State governments of India, Kerala, Indian Union Muslim League, Islam in Kerala, K. M. Shaji, T. V. Ibrahim, Kerala High Court, Election Commission, Congress, Kerala Assembly, Speaker, Nikesh, കെ എം ഷാജിയെ അയോഗ്യനാക്കി, ഷാജിയെ അയോഗന്യാക്കി ഹൈക്കോടതി വിധി, അഴീക്കോട് എം എൽ എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി, മുസ്ലിം ലീഗ് എം എൽ എ അയോഗ്യനാക്കി ഹൈക്കോടതി വിധി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ താൻ തയാറെന്ന് കെ എം ഷാജി എംഎല്‍എ. നവംബര്‍ പത്തിന് ഹാജരാകുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയനാകണമെന്ന് നിര്‍ബന്ധമെന്നും കെ എം ഷാജി. ‘ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും’ എന്നാണ് കുറിപ്പിന്റെ തലക്കെട്ട്.

Advertisment

കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും

നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സി ആയ ഇ ഡി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യും.

അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം

പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;

Advertisment

ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം.

അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം

ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!

നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട്...

Posted by KM Shaji on Sunday, 25 October 2020

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെ.എം ഷാജി കോഴവാങ്ങിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ കേസെടുത്ത വിജിലന്‍സും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

2014ല്‍ 30 ലക്ഷം രൂപ സംഭാവന ഇനത്തില്‍ വരുമാനമായി സ്‌കൂള്‍ മാനേജ്‌മെന്റിന് ലഭിച്ചിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ഈ തുകയില്‍ 25 ലക്ഷം രൂപ ഷാജിക്ക് പ്രതിഫലമായി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് കെ എം ഷാജിക്കെതിരെ രംഗത്തെത്തിയത്.

Read More: കെ.എം.ഷാജി എംഎൽഎയുടെ വീട് പൊളിക്കണം; കോർപ്പറേഷൻ നോട്ടീസ് നൽകി

Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: