കെ.എം.ഷാജി എംഎൽഎയുടെ വീട് പൊളിക്കണം; കോർപ്പറേഷൻ നോട്ടീസ് നൽകി

ഏകദേശം മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് 5,680 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമിച്ചിരിക്കുന്നത്. 3000 സ്ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് നേരത്തേ നിർദേശം നൽകിയിരുന്നത്. മൂവായിരം സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ആഢംബര നികുതി അടയ്‌ക്കണം

KM Shaji, MLA Shaji, High Court, Nikesh Kumar, Azhikode, ie malayalam, കെഎം ഷാജി, എംഎല്‍എ, ഹെെക്കോടതി. അഴീക്കോട്, ഐഇ മലയാളം

കോഴിക്കോട്: ലീഗ് എംഎൽഎ കെ.എം.ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകി. കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് കെ.എം.ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയതായി നോട്ടീസിൽ പറയുന്നു. മുൻസിപ്പാലിറ്റി ആക്‌ടിനും മറ്റു ചട്ടങ്ങൾക്കും വിരുദ്ധമായിട്ടാണ് വീട് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയാണ് നടപടി.

ഏകദേശം മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് 5,680 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമിച്ചിരിക്കുന്നത്. 3000 സ്ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് നേരത്തേ നിർദേശം നൽകിയിരുന്നത്. മൂവായിരം സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ആഢംബര നികുതി അടയ്‌ക്കണം. എന്നാൽ ഇത് ഒഴിവാക്കുന്നതിനായി രേഖകളിൽ 3,000 സ്ക്വയർ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും, കൂടുതൽ വലിപ്പത്തിൽ വീട് പണിയുകയും ചെയ്തു എന്നാണ് ആരോപണം. പ്ലാനിൽ കാണിച്ചതിലും വലിപ്പത്തിലാണ് ഷാജി വീട് നിർമിച്ചിരിക്കുന്നത്.

എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയത് ഇന്നലെ

കെ.എം.ഷാജി എംഎൽഎയുടെ വീട്ടിൽ ഇന്നലെയാണ് പരിശോധന നടത്തിയത്. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് ഷാജിയുടെ വീടും സ്ഥലവും അളന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. ഷാജിയുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ ഇഡി നേരത്തെ തീരുമാനിച്ചിരുന്നു. പ്ലസ് ടു കോഴക്കേസ് ഇഡിയുടെ അന്വേഷണ പരിധിയിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന നടക്കുമ്പോൾ എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല. പരിശോധനയുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിട്ടില്ല.

Read Also: വാട്‌സാപ്പ് ചാറ്റ് എന്നേക്കുമായി മ്യൂട്ട് ചെയ്യണോ? വഴിയുണ്ട്

ഷാജിയെ ചോദ്യം ചെയ്യും ?

എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎൽഎയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. നവംബർ പത്തിനാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. ഷാജി അടക്കം 30 പേർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

എന്താണ് പ്ലസ് ടു കോഴക്കേസ് ?

ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

വിജിലൻസ് അന്വേഷണം

പ്ലസ് ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ നേരത്തെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Km shaji plus two seat bribery case muslim league

The moderation of comments is automated and not cleared manually by malayalam.indianexpress.com