scorecardresearch

സോഷ്യൽ മീഡിയ വഴി വധഭീഷണി; കെഎം ഷാജി ഡിജിപിക്ക് പരാതി നൽകി

എംഎല്‍എയുടെ സെക്രട്ടറി സ്ക്രീൻഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്

എംഎല്‍എയുടെ സെക്രട്ടറി സ്ക്രീൻഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്

author-image
WebDesk
New Update
KM Shaji, Azhikode, MLA, NV Nikesh Kumar, P Sreeramakrishnan, Speaker P Sreeramakrishnan, Muslim League, ie malayalam,Kerala Legislative Assembly, Muslim League, State governments of India, Kerala, Indian Union Muslim League, Islam in Kerala, K. M. Shaji, T. V. Ibrahim, Kerala High Court, Election Commission, Congress, Kerala Assembly, Speaker, Nikesh, കെ എം ഷാജിയെ അയോഗ്യനാക്കി, ഷാജിയെ അയോഗന്യാക്കി ഹൈക്കോടതി വിധി, അഴീക്കോട് എം എൽ എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി, മുസ്ലിം ലീഗ് എം എൽ എ അയോഗ്യനാക്കി ഹൈക്കോടതി വിധി

കോഴിക്കോട്: തനിക്ക് സോഷ്യല്‍മീഡിയ വഴി വധഭീഷണിയെന്ന് ചൂണ്ടിക്കാട്ടി അഴീക്കോട് എംഎല്‍എ കെഎം ഷാജി ഡിജിപിക്ക് ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകി. ഫെയ്സ്ബുക്കിലൂടെ ഒന്നിലേറെപ്പേര്‍ വധഭീഷണി മുഴക്കിയെന്ന് പരാതിയിൽ പറയുന്നു. എംഎല്‍എയുടെ സെക്രട്ടറി സ്ക്രീൻഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.

Advertisment

പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നിര്‍ദ്ദേശമനുസരിച്ച് കോഴിക്കോട് ചേവായൂർ പൊലീസ് കെഎം ഷാജി എംഎല്‍എയില്‍ നിന്നും വിശദാംശങ്ങൾ ശേഖരിച്ചു. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കാനും സാധ്യതയുണ്ട്. എന്നാലിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Read More: രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ; കൂടുതൽ ഇളവുകളുമായി കേന്ദ്രം

അതേസമയം കെ എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ പൊലീസിൽ പരാതി നല്‍കി. കോവിഡ്-19 മഹാമാരിക്കെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്നെന്ന വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി.

Advertisment

അഴീക്കോട് എംഎൽഎയും ലീഗ് നേതാവുമായ കെ.എം.ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിനു കഴിഞ്ഞദിവസം സർക്കാർ അനുമതി നൽകിയിരുന്നു. ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് നടപടിക്ക് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ.എം.ഷാജി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് ഷാജിക്കെതിരെയുള്ള നടപടി സർക്കാർ വേഗത്തിലാക്കിയത്.

എന്നാൽ, തനിക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് കെ.എം.ഷാജി ആരോപിച്ചു. പിണറായി വിജയനു മാത്രമാണ് ഇതിൽ പങ്ക്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. നല്ലൊരു സ്‌കൂളിനു ഹയർ സെക്കൻഡറി അനുവദിക്കാനുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്‌തത്. വിമർശനമുന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ നീക്കം നടത്തുകയാണ് പിണറായിയെന്നും ഷാജി പറഞ്ഞു. ബിജെപി സർക്കാരിൽ നിന്ന് പിണറായി സർക്കാരിനു യാതൊരു വ്യത്യാസവും ഇല്ലെന്നും കേന്ദ്രത്തിൽ മോദി സർക്കാർ ചെയ്യുന്നത് തന്നെയാണ് കേരളത്തിൽ പിണറായി ചെയ്യുന്നതെന്നും ഷാജി വിമർശിച്ചു. മറ്റുള്ളവരോട് കളിക്കുന്നതുപോലെ തന്റെ അടുത്ത് കളിക്കാൻ പറ്റില്ലെന്നും പിണറായിക്ക് ആളുമാറിയെന്നും പറഞ്ഞ ഷാജി ലീഗുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുന്ന കാര്യമടക്കം തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: