രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ; കൂടുതൽ ഇളവുകളുമായി കേന്ദ്രം

അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാണിജ്യ, വ്യവസായ സംരംഭങ്ങൾ നാളെ മുതൽ പുനരാരംഭിക്കാം

coronavirus, കൊറോണ വൈറസ്, ഇന്ത്യയിൽ ലോക്ക്ഡൗണ്‍, coronavirus india lockdown, pm modi india lockdown, essential services, food suppy, indian express news, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവി‍ഡ്-19 വ്യാപനം തുടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌. കോവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്റിലൂടെയാണ് കൂടുതല്‍ ഇളവുകളെ കുറിച്ചറിയിച്ചത്.

അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാണിജ്യ, വ്യവസായ സംരംഭങ്ങൾ നാളെ മുതൽ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാം. നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓഫീസുകളും തുറക്കാമെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങള്‍, ഐടി, ഇ-കൊമേഴ്സ്, കൃഷി എന്നിവ അനുവദിക്കുമെന്നാണ് കേന്ദ്രം ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

Read More: കോവിഡ്-19: ആഗോളതലത്തിൽ മരണം 160,000 കടന്നു; മുന്നിൽ അമേരിക്ക തന്നെ

സാമൂഹിക അകലം പാലിച്ചും, മാസ്കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം. ചരക്ക് നീക്കം സുഗമമാക്കാം. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമുണ്ടാവില്ല. ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും അനുവദിക്കും. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്‍റേഷന്‍ ജോലികളും നാളെ മുതൽ പുനരാരംഭിക്കാം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ പെടും.

Read More: കോവിഡ്-19: വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം, പക്ഷേ നിയന്ത്രണങ്ങൾ പാലിക്കണം

എന്നാൽ ബസ് സർവ്വീസും മെട്രോയും ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധാനാലയങ്ങളും അടച്ചിടുന്നത് തുടരണമെന്നും കേന്ദ്ര സർക്കർ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.

കേരളത്തിൽ കോവിഡ്-19 ഹോട്ട് സ്പോട്ടുകളല്ലാത്ത മേഖലകളിൽ നിർമാണ പ്രവൃത്തികൾക്കും വ്യവസായങ്ങൾക്കും അനുമതി നൽകുമെന്നു സംസ്ഥാന സർക്കാർ നേരത്തേ അറിയിച്ചിരുന്നു. നിർമാണ പ്രവൃത്തിക്ക് കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി.

കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജില്ലകളെ നാലു മേഖലകളാക്കി തിരിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. രോഗബാധ കൂടുതലായ ജില്ലകളെയാണ് ഒന്നാം മേഖലയിലുൾപ്പെടുത്തുന്നത്. ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് മൂന്നു വരെ ഈ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കാസർഗോഡ് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് സോൺ ഒന്നിൽ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 lockdown relaxation from tomorrow

Next Story
കോവിഡ്-19: ആഗോളതലത്തിൽ മരണം 160,000 കടന്നു; മുന്നിൽ അമേരിക്ക തന്നെCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express