scorecardresearch

കേരള രാഷ്ട്രീയത്തിനും യുഡിഎഫിനും ആഘാതമെന്ന് രമേശ് ചെന്നിത്തല

കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായിരുന്നു കെ.എം.മാണി

കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായിരുന്നു കെ.എം.മാണി

author-image
WebDesk
New Update
കേരള രാഷ്ട്രീയത്തിനും യുഡിഎഫിനും ആഘാതമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: കേരള രാഷ്ട്രീയത്തിനും യുഡിഎഫ് രാഷ്ട്രീയത്തിനും വലിയ ആഘാതമാണ് മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ കെ എം മാണിയുടെ നിര്യാണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ടോടെയാണ് അന്തരിച്ചത്.

Advertisment

"കേരള രാഷ്ട്രീയത്തിനും യുഡിഎഫ് രാഷ്ട്രീയത്തിനും വലിയ ആഘാതമാണ് കെ.എം.മാണിയുടെ വിയോഗം. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ നേട്ടങ്ങളുള്ള വ്യക്തിയാണ്. കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു," രമേശ് ചെന്നിത്തല പറഞ്ഞു.

Read More: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വൈകീട്ട് 4.57 നായിരുന്നു കെ എം മാണിയുടെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഇന്ന് രാവിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഉച്ച കഴിഞ്ഞതോടെ ആരോഗ്യനില വീണ്ടും മോശമാകുകയായിരുന്നു.

Advertisment
Km Mani Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: