/indian-express-malayalam/media/media_files/uploads/2021/06/kk-rema-using-tp-chandrasekharans-number-as-official-contact-522912-FI.jpeg)
Photo: Facebook/KK Rema
വടകര: +919447933040, ഈ നമ്പര്‍ വായിക്കുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും ഇത് സുപരിചതമായിരിക്കും. ടി.പി.ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഫോണ്‍ നമ്പരാണിത്. എപ്പോള്‍ വിളിച്ചാലും സഹായം ഉറപ്പായിരുന്നുവെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ പറയാറുള്ളത്. ഇനിയും ഈ നമ്പര്‍ വിളി കേള്‍ക്കും. മറുപടി തരാന്‍ അദ്ദേഹത്തിന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ.ക.രമ ഉണ്ടാകും.
കെ.കെ.രമ എംഎല്‍എയുടെ ഔദ്യോഗിക നമ്പറായി ടിപിയുടെ നമ്പര്‍ ഇനിമുതല്‍ ഉപയോഗത്തിലുണ്ടാകും. ഫെയ്സ്ബുക്കിലൂടെയാണ് രമ ഇക്കാര്യം അറിയിച്ചത്. "+919447933040 ഇത് എംഎൽഎയുടെ ഔദ്യോഗിക നമ്പറാണ്. ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. സഖാവ് ടി.പി.ചന്ദ്രശേഖരൻ അവസാന നാൾ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്. ഈ നമ്പർ വീണ്ടും ആക്ടീവാവുകയാണ്," രമയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
"ദേശീയ തലത്തിൽ തന്നെ സജീവ സമര സംഘടനാ പ്രവർത്തനമുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിന് ശേഷം ടിപിയുടെ ജീവിത സഖാവായി, പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാൻ വീണ്ടും പൊതുരംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങൾക്കറിയാമല്ലോ, സഖാവ് ടിപി വീണു പോയിടത്തു നിന്ന്, മുന്നോട്ട്പോവുകയാണ് നമ്മൾ. 2012 മേയ് നാലുവരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന, സഖാവ് ടിപി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാം," രമ കുറിച്ചു.
'സഖാവ് ടി.പി.ചന്ദ്രശേഖരന്റെ വിജയമാണിത്', വടകര നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ.കെ. രമയുടെ ഫലപ്രഖ്യാപന ദിനത്തിലെ പ്രതികരണമാണിത്. പിന്നാലെ സത്യപ്രതിജ്ഞ ദിനത്തില്‍ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞാണ് രമ സഭയിലെത്തിയത്. മുന്നോട്ട് പോകുന്ന ഓരോ ചുവടിലും ടിപിയുടെ പത്നി അദ്ദേഹത്തിന്റെ ഓര്‍മകളേയും ഒപ്പം ചേര്‍ക്കുകയാണ്.
Also Read: ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായിക്ക് കാണാമെന്ന് കെ.കെ.രമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.