ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായിക്ക് കാണാമെന്ന് കെ.കെ.രമ

വടകരയിലെ ജനവിധി അക്രമ രാഷ്ട്രീയത്തിനെതിരെ ഉള്ളതാണെന്ന് രമ ആവർത്തിച്ചു

kk rama, rmp, ie malayalam

വടകര: ടി.പി.ചന്ദ്രശേഖരന്റെ ഒൻപതാം രക്തസാക്ഷി ദിനത്തിൽ പ്രതികരിച്ച് കെ.കെ.രമ. വലിയ വിജയത്തിനിടയിലും വടകരയിലെ ആർഎംപിയുടെ നേട്ടം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്ന് കെ.കെ.രമ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായി വിജയന് കാണാം. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദം ഉയർത്തുമെന്നും രമ കൂട്ടിച്ചേർത്തു.

വടകരയിലെ ജനവിധി അക്രമ രാഷ്ട്രീയത്തിനെതിരെ ഉള്ളതാണെന്ന് രമ ആവർത്തിച്ചു. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. കൊന്ന് തള്ളുന്നവർക്കെതിരായ പോരാട്ടം തുടരും. ഈ വിജയം ടിപിക്ക് സമർപ്പിക്കാനുള്ളതാണെന്നും രമ പറഞ്ഞു.

Read More: ചരിത്രവിജയൻ

ടി.പി.ചന്ദ്രശേഖരൻ വധത്തിൽ സിപിഎമ്മിനെതിരെയും രമ തുറന്നടിച്ചു. ഒരു ആശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ ശ്രമിച്ചതെന്നായിരുന്നു രമയുടെ വാക്കുകൾ. ജയത്തോടെ ആർഎംപിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തി ഉണ്ടായെന്നും വടകരയിലെ നിയുക്ത എംഎൽഎ പറഞ്ഞു.

7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആർഎംപി സ്ഥാനാർഥിയായ രമ വടകരയിൽ വിജയിച്ചത്. ഇത്തവണ യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്. 65,093 വോട്ടുകളാണ് രമക്ക് ലഭിച്ചത്. രണ്ടാമതെത്തിയ എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചാന്ദ്രൻ 57,602 വോട്ടുകൾ നേടി. മണ്ഡലത്തിൽ ബിജെപിയുടെ എം രാജേഷ് കുമാറിന് 10,225 വോട്ടുകൾ മാത്രമാണ് നേടാനായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kk rema against pinarayi vijayan and cpim on political killing492753

The moderation of comments is automated and not cleared manually by malayalam.indianexpress.com