/indian-express-malayalam/media/media_files/2025/09/26/km-shahjahan-2025-09-26-19-12-29.jpg)
കെ.എം ഷാജഹാൻ
കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെ അപവാദപ്രചരണം നടത്തിയെന്ന കേസിൽ കെ.എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഷാജഹാന് ജാമ്യം നൽകിയത്. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 25000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്നും സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യ ഉത്തരവിൽ കോടതി നിർദേശിച്ചു. അതേസമയം, ഷാജഹാനെ അറസ്റ്റു ചെയ്ത നടപടിയിൽ കോടതി പൊലീസിനോട് ചോദ്യം ഉന്നയിച്ചു. ഷാജഹനെതിരെ കേസ് എടുത്ത് മണിക്കൂറുകൾക്കകം ആയിരുന്നു പൊലീസ് അറസ്റ്റു നടത്തിയത്.
Also Read: തെക്കൻ ജില്ലകളിൽ ശക്തമായ മഴ; തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട്
ഷാജഹാനെ അറസ്റ്റു ചെയ്ത ചെങ്ങമനാട് പൊലീസ് മൂന്നു മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റു ചെയ്യാൻ അധികാരം നൽകിയതെന്നും കോടതി ആരാഞ്ഞു. എസ്ഐടി അംഗമാണ് ചെങ്ങമനാട് എസ്ഐ എന്ന് പൊലീസ് മറുപടിയായി കോടതിയെ ബോധിപ്പിച്ചു.
Also Read: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു
എസ്ഐടി ഉത്തരവ് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗികച്ചുവയുള്ള വാക്ക് വ്യക്തമാക്കാമോ എന്നും, വീഡിയോയില്‍ അശ്ലീലമായ ഭാഗം എന്താണെന്നും കോടതി പൊലീസിനോട് ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയിൽ കെ.ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി ചോദിച്ചു.
Read More: വാഹനത്തിനു രേഖകളുണ്ട്, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായി; ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.