/indian-express-malayalam/media/media_files/uploads/2018/05/kevin-3.jpg)
കോട്ടയം: കെവിൻ വധക്കേസിൽ ഒരു സാക്ഷികൂടി കൂറു മാറി. 11ാം പ്രതി ഫസൽ ഷെരീഫിന്റെ വീട്ടിൽ നിന്ന് പൊലീസ് ഫോൺ കണ്ടെടുത്തതിന് സാക്ഷിയായിരുന്ന ഇംതിയാസാണ് മൊഴി മാറ്റിയത്. മൊബൈല്‍ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.
നൂറ്റിരണ്ടാം സാക്ഷിയായ ഇയാള്‍ ഫോണ്‍ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള 13 പ്രതികള്‍ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാ മധ്യേ എടിഎം കാര്‍ഡ് സ്വൈപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂര്‍ക്കട എസ്ബിഐ ബ്രാഞ്ച് മാനെജര്‍ കൃഷ്ണചന്ദ്രന്‍ സ്ഥിരീകരിച്ചു.
/indian-express-malayalam/media/media_files/uploads/2018/06/kevin-1024x619.jpg)
കെവിന്‍റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ 8 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. ഇതോടെ വിചാരണയ്ക്കിടെ ആറ് സാക്ഷികളാണ് കേസില്‍ ഇതുവരെ കൂറു മാറിയത്.
കേസില്‍ ഇന്നലെയും രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. 27-ാം സാക്ഷി അലൻ, 98-ാം സാക്ഷി സുലൈമാൻ എന്നിവരാണ് ഇന്നലെ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. എട്ടാം പ്രതി നിഷാദിന്റെ അയൽവാസിയാണ് സുലൈമാൻ. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലൻ. നേരത്തെ, രണ്ടാം പ്രതി നിയാസിന്റെ അയൽവാസികളായ സുനീഷ്, മുനീർ എന്നിവരും 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിൻ പ്രദീപും മൊഴിമാറ്റിയിരുന്നു.
Read More: ലോകത്തിന് മുന്നിൽ കേരളം തലകുനിച്ച വർഷം, 2018; അരും കൊലകൾ ഇവ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.