/indian-express-malayalam/media/media_files/uploads/2018/05/kevin-joseph.jpg)
കോട്ടയം: കെവിന്‍ കേസില്‍ വിചാരണക്കിടെ സാക്ഷിയ്ക്ക് കോടതിക്കുള്ളില്‍ ഭീഷണി. പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി നല്‍കിയ അയല്‍വാസി ലിജോയ്ക്കാണ് പ്രതികളുടെ ഭീഷണി. നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു സംഭവം. പ്രതിക്കൂട്ടില്‍ നിന്ന എട്ടാം പ്രതി ആംഗ്യ ഭാഷയിലൂടെ ലിജോയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഉത്തരവിട്ട കോടതി പ്രതിയെ താക്കീത് ചെയ്യുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ഷാനുവിന്റെ സുഹൃത്തും അയല്‍വാസിയുമാണ് ലിജോ. കെവിനെ വധിച്ചതായി ഷാനു ഫോണില്‍ വിളിച്ച് പറഞ്ഞെന്നാണ് ലിജോ മൊഴി നല്‍കിയത്.
നേരത്തെ ലിജോയുടെ രഹസ്യമൊഴി പൊലീസ് കോടതിക്ക് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും ലിജോ നല്‍കിയത്. കേസിലെ 26-ാം സാക്ഷിയാണ് ലിജോ. കെവിനെ വധിച്ചത് അറിയിക്കാന്‍ ഷാനു തന്നെ വിളിച്ചപ്പോള്‍ പൊലീസില്‍ കീഴടങ്ങാന്‍ പറഞ്ഞതായും ലിജോ കോടതിയില്‍ പറഞ്ഞു.
കെവിനെ വധിച്ചെന്നും സുഹൃത്തായ അനീഷിനെ തട്ടിക്കൊണ്ടു വന്ന് വിട്ടയച്ചുവെന്നും ഷാനു ഫോണിലൂടെ പറഞ്ഞതായാണ് ലിജോയുടെ മൊഴി. കേസിലെ ഏറ്റവും നിര്‍ണായകമായ മൊഴിയാണ് ലിജോയുടേത്.
Read More: ലോകത്തിന് മുന്നിൽ കേരളം തലകുനിച്ച വർഷം, 2018; അരും കൊലകൾ ഇവ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us