/indian-express-malayalam/media/media_files/uploads/2021/10/Sholayar-Dam.jpeg)
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയുടെ സാഹചര്യത്തിൽ ഇടുക്കി, ഇടമലയാർ, പമ്പ അണക്കെട്ടുകൾ ചൊവ്വാഴ്ച തുറന്നുവിടും. സംസ്ഥാനത്ത് വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ ആറ് മണിക്കും തുറക്കും. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
/indian-express-malayalam/media/media_files/uploads/2021/10/Flood-View-from-Chalakkudy.jpeg)
അതേസമയം, തിങ്കളാഴ്ച രാത്രിയോടെ ചെങ്ങന്നൂരില്‍ ജലനിരപ്പ് ഉയരുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാവരെയും തിങ്കളാഴ്ച രാത്രിയോടെ തന്നെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. പാണ്ടനാടും തിരുവന്‍വണ്ടൂരും അതീവ ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി.
തീരത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിലെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 11മണിക്ക് 50 സെന്റിമീറ്റർ വീതം രണ്ട് ഷട്ടറുകൾ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
പെരിയാറിൽ നേരിയ വർദ്ധനവ് മാത്രമാണ് ഇതിലൂടെ ഉണ്ടാകുകയെന്നും മഴ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാം ജലനിരപ്പ് കുറച്ചു സുരക്ഷിതമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 21, 23 തീയതികളിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതേസമയം സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25-ാം തിയതിയിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം.
ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പമ്പയിലടക്കം ജലനിരപ്പ് ഉയരുന്നുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശവും നല്‍കി.
സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള വിവരം. ഒക്ടോബർ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പമ്പയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ തുടരുകയാണ്. മഴയ്ക്ക് ശമനമുണ്ടായിട്ടും ജലനിരപ്പ് താഴാതെ തുടരുന്നത് ആശങ്കയാണ്. വടക്കന്‍ കേരളത്തിലും മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. കോഴിക്കോട് കക്കയം അണക്കെട്ടിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വടകര, കൊയിലാണ്ടി ഭാഗങ്ങളിലായി നിരവധി വീടുകളാണ് തകര്‍ന്നത്.
പാലക്കാട് ജില്ലയിലെ എട്ട് ഡാമുകളില്‍ ആറും തുറന്ന പശ്ചാത്തലത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകനം യോഗം ചെരും. ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കൊല്ലം തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, മണ്‍റോ തുരുത്ത് എന്നീ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇതുവരെ 26 മരണമാണ് സംഭവിച്ചത്. കോട്ടയം കൂട്ടിക്കലിൽ ശനിയായാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൊട്ടടുത്ത പ്രദേശമായ ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ ഒന്‍പത് മൃതദേഹങ്ങളും ഇന്നലെ കണ്ടെത്തി.
അതെസമയം, കൊക്കയാറില്‍ കാണാതായ ഏഴ് വയസുകാരന്‍ സച്ചു ഷാഹുലിനറെ മൃതദേഹം കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഒഴുക്കില്‍പെട്ട ആന്‍സി എന്ന സ്ത്രീയെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കമെന്ന പ്രതീക്ഷയിലാണ് വിവിധ സേനാംഗങ്ങള്‍.
Also Read: മലവെള്ളപ്പാച്ചിലിൽ ഇരുനില വീട് നിലംപൊത്തി; ഞെട്ടിപ്പിക്കുന്ന ദൃശ്യം
- 22:38 (IST) 18 Oct 2021എംജി സർവകലാശാലയുടം പരീക്ഷകൾ മാറ്റിവച്ചു
മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
- 21:32 (IST) 18 Oct 2021എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക: മുഖ്യമന്ത്രി
എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഡാമുകളിലെ ഷട്ടറുകൾ തുറക്കുകയെന്ന് മുഖ്യമന്ത്രി. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരം മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടും. വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളുണ്ടാവാം. അവിടങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ 6 മണിക്കും തുറക്കും. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കും.
ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രതാനിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- 20:33 (IST) 18 Oct 2021ഡാമുകളിലെ വെള്ളം തുറന്നു വിടൽ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം - മുഖ്യമന്ത്രി
വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ 6 മണിക്കും തുറക്കും. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കും.
ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
- 20:23 (IST) 18 Oct 2021ചെങ്ങന്നൂരിൽ രാത്രിയോടെ വെള്ളം ഉയരും, കുട്ടനാട്ടിൽ കൂടുതൽ ജാഗ്രത വേണം: മന്ത്രി സജി ചെറിയാൻ
തിങ്കളാഴ്ച രാത്രിയോടെ ചെങ്ങന്നൂരില്‍ ജലനിരപ്പ് ഉയരുമെന്ന് മന്ത്രി സജി ചെറിയാന്‍. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാവരെയും തിങ്കളാഴ്ച രാത്രിയോടെ തന്നെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. പാണ്ടനാടും തിരുവന്‍വണ്ടൂരും അതീവ ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി.
- 19:44 (IST) 18 Oct 2021ക്ഷീര കര്‍ഷകര്‍ക്ക് ദുരിതാശ്വാസ സഹായം
മില്‍മ തിരുവനന്തപുരം മേഖല യൂണിയനിലെ പ്രളയ ദുരിതം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കോടി രൂപയുടെ ദുരിതാശ്വാസ സഹായങ്ങള്‍ പ്രഖ്യാപിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നാണ് പ്രളയദുരിതബാധിതരായ ക്ഷീരകര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചത്.
- 19:40 (IST) 18 Oct 2021ദലൈലാമ ട്രസ്റ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 11 ലക്ഷം രൂപ നൽകും
മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി
ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറഞ്ഞു.
കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
- 19:37 (IST) 18 Oct 2021പിഎസ്‌സി പരീക്ഷകള്‍ മാറ്റി
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 21, 23 തീയതികളിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.
- 19:17 (IST) 18 Oct 2021പമ്പ അണക്കെട്ട് തുറക്കും
പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും. പുലർച്ചെ അഞ്ചുമണിയോടെയാണ് ഷട്ടറുകൾ തുറക്കുക.
- 18:28 (IST) 18 Oct 2021ഇടമലയാർ ഡാം നാളെ തുറക്കും
ഇടമലയാർ അണക്കെട്ട് നാളെ തുറക്കാൻ തീരുമാനം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ഡാം തുറക്കും
- 17:46 (IST) 18 Oct 2021അണക്കെട്ടുകളിലെ ജലനിരപ്പ്
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം
- 17:37 (IST) 18 Oct 2021പരീക്ഷകൾ മാറ്റി
മഴക്കെടുതി കാരണം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
- 15:45 (IST) 18 Oct 2021മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
- കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 20-10-2021 മുതൽ 22-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 20-10-2021 മുതൽ 22-10-2021 വരെ: കേരള - ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
- 15:43 (IST) 18 Oct 2021ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഒക്ടോബർ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 15:42 (IST) 18 Oct 2021ശക്തമായ കാറ്റിന് സാധ്യത
ഒക്ടോബർ 20 മുതൽ 22 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 15:29 (IST) 18 Oct 2021ശക്തമായ കാറ്റിന് സാധ്യത
ഒക്ടോബർ 20 മുതൽ 22 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 15:23 (IST) 18 Oct 2021നറുക്കെടുപ്പ് മാറ്റി
ഒക്ടോബർ 19 ചൊവ്വാഴ്ച നറുക്കെടുക്കേണ്ട സ്ത്രീശക്തി SS-283 ഭാഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ 24 ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്ന് മണിയിലേക്ക് മാറ്റിയതായി ലോട്ടറി ഡയറക്ടർ ഡോക്ടർ അദീല അബ്ദുള്ള അറിയിച്ചു.സംസ്ഥാനത്ത് അതി ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിയത് .
- 15:23 (IST) 18 Oct 2021നറുക്കെടുപ്പ് മാറ്റി
ഒക്ടോബർ 19 ചൊവ്വാഴ്ച നറുക്കെടുക്കേണ്ട സ്ത്രീശക്തി SS-283 ഭാഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ 24 ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്ന് മണിയിലേക്ക് മാറ്റിയതായി ലോട്ടറി ഡയറക്ടർ ഡോക്ടർ അദീല അബ്ദുള്ള അറിയിച്ചു.സംസ്ഥാനത്ത് അതി ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിയത് .
- 15:06 (IST) 18 Oct 2021ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഒക്ടോബർ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 14:47 (IST) 18 Oct 2021ചാലക്കുടിയില്‍ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് കൂടുതല്‍ ഡാമുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. ചാലക്കുടിയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. പറമ്പിക്കുളത്ത് നിന്ന് കൂടുതല്‍ ജലം ചാലക്കുടി പുഴയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വൈകുന്നേരം നാലിനും ആറിനും ഇടയില്‍ പുഴയില്‍ 9,500 ഘനയടി വെള്ളമെത്തുമെന്നാണ് നിഗമനം. തുമ്പൂര്‍മുഴി ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകുകയാണ്.
- 14:18 (IST) 18 Oct 2021തെന്മല അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തില്ല
കൊല്ലത്ത് മഴയുടെ തീവ്രത കുറഞ്ഞതോടെ തെന്മല അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തേണ്ടതില്ല എന്ന് തീരുമാനം. നിലവില്‍ മൂന്ന് ഷട്ടറുകള്‍ ഒന്നര മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. കല്ലടയാറിന് സമീപമുളളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പുനലൂര്‍ ഉള്‍പ്പെടെയുളള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
- 13:53 (IST) 18 Oct 202111 ജില്ലകളില്‍ മഴ
അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. വിവിധ ഡാമുകള്‍ തുറന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുകള്‍.
- 13:43 (IST) 18 Oct 2021വെള്ളിയാഴ്ച വരെ മഴ തുടരും
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മഴ തീവ്രതയോടെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
20-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
21-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
22-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
- 13:19 (IST) 18 Oct 2021ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി
നിലവിലെ നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. തുറക്കാതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നതെന്നും പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
- 12:57 (IST) 18 Oct 2021184 ദുരിതാശ്വാസ ക്യാമ്പുകള്‍
സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി അടിയന്തര യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
- 12:57 (IST) 18 Oct 2021184 ദുരിതാശ്വാസ ക്യാമ്പുകള്‍
സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി അടിയന്തര യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
- 12:39 (IST) 18 Oct 2021കോളേജുകള്‍ തുറക്കുന്നത് നീട്ടി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോളേജുകള്‍ തുറക്കുന്നത് നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബുധനാഴ്ച മുതല്‍ മഴ വീണ്ടും തീവ്രമാകാനുള്ള സാധ്യതയും പരിഗണിച്ചാണ് തീരുമാനം. ഒക്ടോബര്‍ 25 മുതല്‍ കോളേജുകള്‍ തുറക്കും.
- 12:29 (IST) 18 Oct 2021ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
- 12:07 (IST) 18 Oct 2021ശബരിമല തീര്‍ത്ഥാടനം വൈകും
തുലാമാസ പൂജയുടെ സമയത്ത് ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല എന്ന് മന്ത്രി വീണാ ജോര്‍ജ്. നിലയ്ക്കലില്‍ തുടരുന്ന തീര്‍ത്ഥാടകര്‍ മടങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ പമ്പയില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് നടപടി. തീര്‍ത്ഥാടനം എന്ന് മുതല്‍ തുടരുമെന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതത്വത്തില്‍ ചേരുന്ന യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാകുക എന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.
- 11:55 (IST) 18 Oct 2021തൃശൂരില്‍ ഒരു മരണം
തൃശൂര്‍ തെക്കുംകര ഒഴുക്കിൽ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തലപ്പിള്ളി താലൂക്കിൽ തെക്കുംകര വില്ലേജിൽ, കുണ്ടുകാട്, നിർമ്മല ഹൈസ്കൂളിനു സമീപം താമസിക്കുന്ന എമ്പ്രാപുറത്ത് ജോസഫിന്റെ മൃതദേഹം ആണ് കണ്ടത്തിയത്. 72 വയസായിരുന്നു.
- 11:50 (IST) 18 Oct 2021കൊക്കയാര്‍: ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് വയസുകാരന്‍ സച്ചു ഷാഹുലിനറെ മൃതദേഹം കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഒഴുക്കില്‍പെട്ട ആന്‍സി എന്ന സ്ത്രീയെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
- 11:40 (IST) 18 Oct 2021റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം
പത്തനംതിട്ടയിലെ കക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ റവന്യു മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി വീണ ജോര്‍ജും യോഗത്തില്‍ പങ്കെടുത്തു. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- 11:24 (IST) 18 Oct 2021കക്കി ഡാം തുറന്നു
പത്തനംതിട്ട ജില്ലയിലെ കക്കി-ആനത്തോട് ഡാം തുറന്നു. രണ്ട് ഷട്ടറുകള്‍ 10 മുതല്‍ 15 സെന്റീ മീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പ്രസ്തുത മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കുട്ടനാട്ടില്‍ നാളെ രാവിലെയോടെയാകും വെള്ളമെത്തുക. ചാലക്കുടി പുഴയില്‍ ഇന്ന് വൈകുന്നേരും നാല് മണിയോടെയും ജലനിരപ്പ് ഉയരും.
- 11:02 (IST) 18 Oct 202153 വീടുകള്‍ തകര്‍ന്നു
മുണ്ടക്കയത്ത് മണിമലയാര്‍ കരകവിഞ്ഞ് 53 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ മണിമലയാറിലെ ജലനിരപ്പ് വീടുകള്‍ക്ക് മുകളില്‍ ഉയര്‍ന്നിരുന്നു. നിരവധി കുടുംബങ്ങളാണ് സമ്പാദ്യവും രേഖകളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.
- 10:45 (IST) 18 Oct 2021ക്യാമ്പുകളില്‍ സൗജന്യ അരി
ക്യാമ്പുകളില്‍ സൗജന്യ അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. റേഷന്‍ ഉറപ്പാക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, ദുരിതബാധിത മേഖലകള്‍ക്കായി ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചിട്ടില്ല എന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
- 10:15 (IST) 18 Oct 2021വാഹനങ്ങള്‍ക്ക് വിലക്ക്
വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ തിരുവല്ല എംസി റോഡില്‍ കാറുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജലനിരപ്പ് ഉയരുന്ന പന്തളം, മുടിയൂര്‍ക്കോണം പ്രദേശങ്ങളില്‍ നിന്ന് കാറുകള്‍ ലോറിയില്‍ കയറ്റി മാറ്റുകയാണ്.
- 10:07 (IST) 18 Oct 2021ഷോളയാര്‍ ഡാം തുറന്നു
ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഷോളയാര്‍ ഡാം തുറന്നു. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വൈകുന്നേരം നാല് മണിയോടെ ചാലക്കുടി പുഴയില്‍ വെള്ളമെത്തുമെന്നാണ് നിഗമനം.
- 10:06 (IST) 18 Oct 2021ഷോളയാര്‍ ഡാം തുറന്നു
ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഷോളയാര്‍ ഡാം തുറന്നു. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വൈകുന്നേരം നാല് മണിയോടെ ചാലക്കുടി പുഴയില്‍ വെള്ളമെത്തുമെന്നാണ് നിഗമനം.
- 09:55 (IST) 18 Oct 2021ഇടുക്കിയില്‍ റെഡ് അലര്‍ട്ടില്ല
ഇടുക്കിയില്‍ റെഡ് അലര്‍ട്ട് ഇപ്പോഴത്തെ അവസ്ഥയില്‍ ആവശ്യമില്ലെന്ന് കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എന്‍ജിനീയര്‍. മഴ ശമിച്ച പശ്ചാത്തലത്തില്‍ ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞെന്നും ചീഫ് എന്‍ജിനീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2396.86 അടിയാണ്. ഇത് 2398.86 അടിയായാല്‍ ഡാം തുറക്കും. ഡാം തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും അധികൃതര്‍ പറഞ്ഞു.
- 09:41 (IST) 18 Oct 2021രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും പ്ലാപ്പള്ളിയിലും തിരച്ചില്‍ ആരംഭിച്ചു. കൊക്കയാറില്‍ ഏഴു വയസുകാരന്‍ സച്ചു ഷാഹിലിനേയും ഒഴുക്കില്‍പ്പെട്ട സ്ത്രീയെ കണ്ടെത്താനുമാണ് തിരച്ചില്‍. പ്ലാപ്പള്ളിയില്‍ ഇന്നലെ 40 വയസ് തോന്നിക്കുന്ന ഒരാളുടെ കാലുകള്‍ കണ്ടെത്തിയിരുന്നു. ഇതാരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് പ്ലാപ്പള്ളിയില്‍ നടക്കുന്നത്.
- 09:41 (IST) 18 Oct 2021രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും പ്ലാപ്പള്ളിയിലും തിരച്ചില്‍ ആരംഭിച്ചു. കൊക്കയാറില്‍ ഏഴു വയസുകാരന്‍ സച്ചു
ഷാഹിലിനേയും ഒഴുക്കില്‍പ്പെട്ട സ്ത്രീയെ കണ്ടെത്താനുമാണ് തിരച്ചില്‍. പ്ലാപ്പള്ളിയില്‍ ഇന്നലെ 40 വയസ് തോന്നിക്കുന്ന ഒരാളുടെ കാലുകള്‍ കണ്ടെത്തിയിരുന്നു. ഇതാരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് പ്ലാപ്പള്ളിയില്‍ നടക്കുന്നത്.
- 09:40 (IST) 18 Oct 2021രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും പ്ലാപ്പള്ളിയിലും തിരച്ചില്‍ ആരംഭിച്ചു. കൊക്കയാറില്‍ ഏഴു വയസുകാരന്‍ സച്ചു ഷാഹിലിനേയും ഒഴുക്കില്‍പ്പെട്ട സ്ത്രീയെ കണ്ടെത്താനുമാണ് തിരച്ചില്‍. പ്ലാപ്പള്ളിയില്‍ ഇന്നലെ 40 വയസ് തോന്നിക്കുന്ന ഒരാളുടെ കാലുകള്‍ കണ്ടെത്തിയിരുന്നു. ഇതാരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് പ്ലാപ്പള്ളിയില്‍ നടക്കുന്നത്.
- 09:26 (IST) 18 Oct 2021എട്ട് ജില്ലകളില്‍ മഴ
അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. എന്നാല്‍ ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
- 09:20 (IST) 18 Oct 2021കക്കി ഡാം 11 മണിക്ക് തുറക്കും
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്കു തുറക്കും. ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടാനാണ് പദ്ധതി. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തും.
- 09:18 (IST) 18 Oct 2021കൊല്ലത്ത് ഒരു മരണം
കൊല്ലം അഴീക്കലില്‍ ശക്തമായ മഴയിലും കാറ്റിലും ഒരു മരണം. അഴീക്കല്‍ സ്വദേശി രാഹുലാണ് മരിച്ചത്. മീന്‍പിടിത്തത്തിന് പോയ രാഹുലിന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.
- 09:14 (IST) 18 Oct 2021പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം
പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കും. രണ്ട് ഷട്ടറുകള്‍ ആയിരിക്കും തുറക്കുക. ആറന്മുള, ചെങ്ങന്നൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.