scorecardresearch

സംസ്ഥാനത്ത് മഴ തുടരും: Kerala Weather Today

വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്: മത്സ്യബന്ധനത്തിന് വിലക്കില്ലെ Kerala Weather Rains Today November 4, 2023

വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്: മത്സ്യബന്ധനത്തിന് വിലക്കില്ലെ Kerala Weather Rains Today November 4, 2023

author-image
WebDesk
New Update
Rain | Weather | School

Kerala Weather Rains Today November 4 2023: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.  രണ്ടു ജില്ലകളില്‍ - പത്തനംതിട്ട ഇടുക്കി - ഇന്ന് ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

Advertisment


ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളില്‍ നാളെയും ഓറഞ്ച് അലേര്‍ട്ട് ആണ്.

വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ പ്രവചനങ്ങള്‍ പറയുന്നുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. 

മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത ക‌ർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ എടുത്തു പറയുന്നുണ്ട്. 

Advertisment

Read Here

Rain Kerala Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: