scorecardresearch

Nepal Earthquake: മരണസംഖ്യ 140, ഇനിയും ഉയര്‍ന്നേക്കാം

ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തെ തുടർന്ന് 159 തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.. നേപ്പാളിലെ ഭൂകമ്പം ഡൽഹിയിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനത്തിന് കാരണമായി

ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തെ തുടർന്ന് 159 തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.. നേപ്പാളിലെ ഭൂകമ്പം ഡൽഹിയിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനത്തിന് കാരണമായി

author-image
WebDesk
New Update
Nepal earthquake

കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജർകോട്ടിലാണ് ഇതിന്റെ പ്രഭവകേന്ദ്രം

നേപ്പാളിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 140 ആയി. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത് പടിഞ്ഞാറൻ നേപ്പാളിലാണ്. നിരവിധി പേർക്ക് പരിക്കേറ്റു. 

Advertisment

പല സ്ഥലങ്ങളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി അധികൃതർ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തെത്തുടർന്ന് 159 തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

നേപ്പാളിലെ ഭൂകമ്പം ഡൽഹിയിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനത്തിന് കാരണമായി, ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങി നിരവധി ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി വൈകി ഉണ്ടായ ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ  ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

Advertisment

നേപ്പാളിലെ മലയോര ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നേപ്പാൾ സൈന്യവും നേപ്പാൾ പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നു. ഭൂചലനവും അതിന്റെ തുടർചലനങ്ങളും മൂലമുണ്ടായ മണ്ണിടിച്ചിലുകൾ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിക്ടർ സ്കെയിലിൽ ഭൂകമ്പത്തിന്റെ തീവ്രത 6.4 രേഖപ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെ പടിഞ്ഞാറൻ ക്ഷേത്രനഗരമായ ജുംലയ്ക്ക് സമീപം രാത്രി 11:32 ഓടെയാണ് ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജർകോട്ടിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് നേപ്പാളിലെ ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.

Read in English: Nepal earthquake: Death toll rises to 140; communication cut off with many areas, say officials

Nepal Disaster Management Earthquake

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: