/indian-express-malayalam/media/media_files/uploads/2019/08/Kerala-Flood-1.jpg)
Kerala Weather Highlights: തിരുവനന്തപുരം: ശനിയാഴ്ചയും സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ അതിതീവ്രമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിവരെ തുറന്നത് 18 ഡാമുകളെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴയില്‍ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 38 ആയെന്നാണ് അനൗദ്യോഗിക കണക്ക്. വയനാട് മേപ്പാടി പുത്തുമലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 9 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് വരെയുള്ള കണക്കെടുത്താല്‍ 15748 കുടുംബങ്ങള്‍ ക്യാംപുകളിലെത്തിയിട്ടുണ്ട്. 64013 പേര്‍ ഈ ക്യാംപുകളിലുണ്ട്. മൂന്നു മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. ഏഴുപേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 12 ദേശീയ ദുരന്ത പ്രതികരണാ സേന ടീമുകളെ വിന്യസിക്കും. മലപ്പുറം 2, വയനാട് 3, പത്തനംതിട്ട1, തൃശൂര്‍ 1, കോഴിക്കോട് 1, ഇടുക്കി 1. എന്നിങ്ങനെയായിരിക്കും വിന്യസിക്കുക.
Read Also: കനത്ത മഴ; നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു
ആലപ്പുഴ, പത്തനം തിട്ട, എറണാകുളം ജില്ലകളില്‍ ആര്‍മി യൂണിറ്റിനെയും വയനാട്, കോഴിക്കോട്്, കണ്ണൂര്‍ ജില്ലകളില്‍ ഡിഫന്‍സ് സര്‍വീസിനെയും നിയോഗിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ആര്‍മി മദ്രാസ് റെജിമെന്റിനെയാണ് നിയോഗിക്കുന്നത്. ഭോപ്പാലില്‍ നിന്ന് ഡിഫന്‍സ് എന്‍ജിനീയറിങ്ങ് സര്‍വീസ് പുറപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താലൂക്ക് തലം വരെ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമാണ്. കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഏഴ് അണക്കെട്ടുകളും ജലവിഭവ വകുപ്പിന് കീഴിലുള്ള ആറ് അണക്കെട്ടുകളും തുറന്നിട്ടുണ്ട്.
ഇടുക്കിയില്‍ രവീന്ദ്രനാഥ്, വയനാട്ടില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ (കോഴിക്കോട്) , മലപ്പുറത്ത് കെ.ടി ജലീല്‍, കണ്ണൂര്‍ ഇ.പി ജയരാജന്‍, തൃശൂരില്‍ എ.സി മൊയ്തീന്‍, കോട്ടയത്ത് പി. തിലോത്തമന്‍, പത്തനംതിട്ട പി.രാജു, തൃശൂര്‍-എറണാകുളം വി.എസ് സുനില്‍കുമാര്‍, കൊല്ലം മെഴ്സിക്കുട്ടിയമ്മ എന്നിങ്ങനെയാണ് മന്ത്രിമാര്‍ക്ക് ചുമതലയുള്ളത്.
Live Blog
Kerala Weather Live Updates, Heavy Rain, Red Alert in Kerala, Flood Alert
ശനിയാഴ്ചയും സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ അതിതീവ്രമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിവരെ തുറന്നത് 18 ഡാമുകളെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴയില്‍ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 38 ആയെന്നാണ് അനൗദ്യോഗിക കണക്ക്. വയനാട് മേപ്പാടി പുത്തുമലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 9 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.
ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അലൻ ഗിൽ, ടി ഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് ജോർജ്ജ് എന്നിവരാണ് മരിച്ചത്.
കൊച്ചി: കനത്ത മഴയെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച പശ്ചാത്തലത്തിൽ അവിടെ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തും. ഓഗസ്റ്റ് 10, 11 തീയതികളില്‍ നെടുമ്പാശേരിയില്‍ നിന്നുള്ള 12 വിമാനങ്ങളാണ് തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തുക. അതിനിടെ ആഭ്യന്തര സർവീസുകൾ കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സർക്കാരിന്റെ ആവശ്യപ്രകാരം നേവി സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഞായറാഴ്ചവരെയാണ് നെടുമ്പാശ്ശേരി വിമനത്താവളം അടച്ചിരിക്കുന്നത്.
മലപ്പുറം: കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് രണ്ടു പേരെ കാണാതായി. നാട്ടുകാരായ സരോജിനി, മകൻ, മകന്റെ ഭാര്യ, പേരക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മകനെയും പേരക്കുട്ടിയേയും രക്ഷപ്പെടുത്താനായെന്നാണ് വിവരം. സരോജിനിയെയും മരുമകളെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
കോഴിക്കോട് മാവൂരില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. മാവൂര്‍-കോഴിക്കോട് റൂട്ടില്‍ രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍ വെള്ളപ്പൊക്കമാണ്.
കോഴിക്കോട് താലൂക്കില്‍ 105 ക്യാമ്പുകളിലായി 2568 കുടുംബങ്ങളില്‍ നിന്നായി 7226 ആളുകള്‍ ഉണ്ട്.വടകരയില്‍ 27 ക്യാമ്പുകളില്‍ 426 കുടുംബങ്ങളില്‍ നിന്നായി 1710 ആളുകള്‍.
വയനാട്ടില്‍ അതിശക്തമായ മഴയാണ് പെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലയിടത്തും കഴിഞ്ഞ പ്രളയകാലത്തുണ്ടായതിനേക്കാള്‍ കൂടുതല്‍ വെള്ളം പൊങ്ങിയിട്ടുണ്ടെന്നും പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായെന്നും എന്നാല്‍ എത്രപേരാണ് കുടുങ്ങി കിടക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും പ്രവര്‍ത്തനം ദുഷ്‌കരമാണ്. വയനാട്ടില്‍ ആകെ മരിച്ചത് 11 പേരാണെന്നും അദ്ദേഹം അറിയിച്ചു.
നാളെ കേരളത്തില്‍ ഒട്ടാകെ വൈദ്യുതി മുടങ്ങുമെന്നും പ്രചരണം നടക്കുന്നുണ്ട്. ഇതിനെതിരെ കേരളാ പൊലീസ് അറിയിപ്പുമായി എത്തിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് പറയുന്നു.
റെഡ് അലർട്ടുണ്ടെങ്കിലും ഇടുക്കിയിൽ തോരാമഴയ്ക്ക് താത്കാലിക ശമനം. ഹെഡ്‍വർക്സ് ഡാം തുറന്നതോടെ മുതിരപ്പുഴയാറിലെ ജലനിരപ്പ് താഴ്ന്നതായി അധികൃതർ അറിയിച്ചു. മഴ കുറഞ്ഞതോടെ മൂന്നാർ, വണ്ടിപ്പെരിയാർ, ചപ്പാത്ത് എന്നിവിടങ്ങളിലെ വെള്ളം ഇറങ്ങിയിട്ടുണ്ട്. കനത്ത മഴയിൽ ഒറ്റപ്പെട്ട മാങ്കുളമടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
മലപ്പുറത്തും അട്ടപ്പാടിയിലും വീണ്ടും ഉരുള്‍ പൊട്ടല്‍. മലപ്പുറം കോട്ടക്കുന്നിലും വഴിക്കടവിലുമാണ് ഉരുള്‍ പൊട്ടലുണ്ടായത്. കോട്ടക്കുന്നില്‍ മൂന്ന് പേര്‍ മണ്ണിനടയില്‍ പെട്ടതായി റിപ്പോര്‍ട്ട്. വഴിക്കട് ചെക്ക് പോസ്റ്റിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ കുറവന്‍പടിയിലാണ് ഉരുള്‍പൊട്ടിയത്. നിരവധി കുടുംബങ്ങള്‍ ഇവിടെ കുടുങ്ങി കിടിക്കുകയാണ്.
വലിയ ഉരുൾപ്പൊട്ടൽ ഉണ്ടായ മലപ്പുറം നിലമ്പൂരിന് സമീപത്തെ കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തിരച്ചിൽ നിര്‍ത്തിയത്. രണ്ടാൾപ്പൊക്കത്തിൽ മണ്ണ് വന്ന് നിറഞ്ഞ നിലയിലാണ് പ്രദേശമാകെ. അമ്പതോളം വീടുകളാണ് മണ്ണിനടിയിൽ ഉള്ളത്. ഇതിനിടയിലെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്ന തരത്തിലുള്ള ഭീതിതമായ അവസ്ഥയാണ് കവളപ്പാറയിൽ ഉള്ളത്.
കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയും നല്‍കും.
മഴക്കെടുതിക്കിടെ കൃത്യനിര്‍വഹണം നടത്തിയിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കെഎസ്ഇബി ലൈൻ മെയിന്റനൻസ് സെക്ഷൻ വിയ്യൂർ അസിസ്റ്റന്റ് എഞ്ചിനീയർ ബൈജുവാണ് മരിച്ചത്. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് മരണം. ബെെജുവിന്റെ നിര്യാണത്തിൽ വെെദ്യുതി മന്ത്രി എം.എം.മണി അനുശോചനം രേഖപ്പെടുത്തി.
ആഗസ്റ്റ് 09,10,11,13 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ
ആഗസ്റ്റ് 09ന് എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 10 ന് എറണാകുളം , ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് വയനാട് ,കണ്ണൂർ
കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം അതിശക്തമായ മഴയില്‍ വിറങ്ങലിച്ചു നിന്ന നിലമ്പൂരില്‍ നിന്ന് ആശ്വാസ വാര്‍ത്തകള്‍ പുറത്തുവരുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലമ്പൂരില്‍ രണ്ട്-മൂന്ന് അടി താഴ്ചയോളം വെള്ളം ഇറങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടന്നിരുന്നില്ല.
കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായം അഭ്യര്‍ഥിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 112 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അടിയന്തര സഹായത്തിനായി സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണമെന്ന് ജില്ലാ കലക്ട ൃർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂർ, വേളം, കുറ്റിയാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര,ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര, എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണം. അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കൽ തുടരുന്നു.
മണ്ണിടിച്ചില്‍ ഉണ്ടായി രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ദേശീയ ദുരന്തപ്രതിരോധ സേന എത്തും. എന്‍ഡിആര്‍എഫ് സംഘത്തോട് വേഗത്തില്‍ നിലമ്പൂരിലേക്ക് എത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്കി.
— Pinarayi Vijayan (@vijayanpinarayi) August 9, 2019
കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു. കാഞ്ഞാർ വെള്ളിയാമറ്റം കൊല്ലംങ്കോട്ട് ബിനുവിന്റെ കാറാണ് അപകടത്തിൽ പെട്ടത്. ചപ്പാത്ത് കരകവിഞ്ഞ് ഒഴുകുന്നതിനിടയിൽ കാർ മറുകരയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ചപ്പാത്തിൽ കുടുങ്ങിയ കാർ മറ്റൊരു വാഹനം ഉപയോഗിച്ച് മറുകരയ്ക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
ഒഴിക്കിൽപ്പെട്ട കാറിൽ നിന്ന് ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു, വീഡിയോhttps://t.co/UqPKPyfmRF
— IE Malayalam (@IeMalayalam) August 9, 2019
നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കും. ഇപ്പോള്‍ 15 സെ.മി.ആണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് 35 സെ.മി. ആയി ഉയര്‍ത്തും. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. മഴ ശക്തമായി തുടരുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വാളയാർ ഡാം തുറന്നിട്ടുണ്ട്. പരിസരവാസികൾ ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതവും തടസപ്പെടുന്നു. കായംകുളം – എറണാകുളം റൂട്ടിൽ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആലപ്പുഴ വഴി ട്രെയിൻ സർവീസ് ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ വഴി പേകേണ്ടിയിരുന്ന ദീർഘദൂര സർവീസുകൾ കോട്ടയം വഴി തിരിച്ചുവിടും. ട്രാക്കുകളിൽ മരം വീണ് വൈദ്യുതി ലൈനുകൾ തകരുന്നതാണ് റെയിൽ ഗതാഗതം താറുമാറാക്കിയത്. Read More
പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആറ് പേരെ മണ്ണിനടയില്‍ നിന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിച്ചവരിൽ ഒരു പിഞ്ചു കുഞ്ഞും ഉണ്ട്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. നൂറു കണക്കിന് ആളുകളെ ഇവിടെ നിന്ന് രക്ഷിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഏകദേശം അമ്പത് പേരെങ്കിലും മരിച്ചതായാണ് രക്ഷപ്പെട്ടവര്‍ തന്നെ പറയുന്നത്. സൈന്യവും മറ്റ് സജ്ജീകരണങ്ങളും ചേര്‍ന്ന് സുരക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ഇന്ന് രാവിലെ കനത്ത മഴ പെയ്യുകയും ചെയ്തതോടെ ഇവിടെ രക്ഷാപ്രവര്‍ത്തനം വൈകി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതവും തടസപ്പെടുന്നു. കായങ്കുളം - എറണാകുളം റൂട്ടിൽ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആലപ്പുഴ വഴി ട്രെയിൻ സർവീസ് ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ വഴി പേകേണ്ടിയിരുന്ന ദീർഘദൂര സർവീസുകൾ കോട്ടയം വഴി തിരിച്ചുവിടും. Read More
ഭൂതത്താൻകെട്ട് - 30. 6 m / ആകെ സംഭരണ ശേഷി 34.95 m. (ആകെയുള്ള 15 ഷട്ടറുകളും പൂർണ്ണമായും തുറന്നിരിക്കുന്നു)
മലങ്കര - 41.49 m/ആകെ സംഭരണ ശേഷി 42.00 m (ആകെയുള്ള ആറ് ഷട്ടറുകളും 80 സെ.മീ. വീതം തുറന്നിരിക്കുന്നു)
ഇടമലയാർ 143.62 m/ആകെ സംഭരണ ശേഷി 169 m.
പാതാളം, കണക്കൻ കടവ്, പുറപ്പള്ളിക്കാവ് റെഗുലേറ്ററുകളുടെ എല്ലാ ഷട്ടറുകളും ഇന്നലെ ഉച്ചയോടെയുo മഞ്ഞുമ്മൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ രാത്രിയോടെയും പൂർണ്ണമായും തുറന്നിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി അവസാനിക്കുന്നില്ല. ശക്തമായ മഴ തുടരുന്ന സ്ഥലങ്ങളില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. നേരത്തെ നാല് സ്ഥലങ്ങളിലായിരുന്നു റെഡ് അലര്‍ട്ട് എങ്കില്‍ ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.
പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്സ് വെള്ളം 2 മണിക്കൂറിനുള്ളിൽ പൊരിങ്ങൽകുത്തിലും മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും എത്തും. തീരവാസികൾ ജാഗ്രത പാലിക്കണം.
ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതവും തടസപ്പെടുന്നു. കായങ്കുളം - എറണാകുളം റൂട്ടിൽ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആലപ്പുഴ വഴി ട്രെയിൻ സർവീസ് ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ വഴി പേകേണ്ടിയിരുന്ന ദീർഘദൂര സർവീസുകൾ കോട്ടയം വഴി തിരിച്ചുവിടും.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളില്‍ ഇനിയും സംഭരണശേഷിയുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ കാര്യങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാല് പേര്‍ മരിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. മഴയുടെ അളവില്‍ നേരിയ കുറവുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. സംസ്ഥാനത്തെ പുഴകള്‍ കരകവിഞ്ഞൊഴുകുന്നതാണ് പലയിടത്തും വലിയ തോതില്‍ വെള്ളം കയറാന്‍ കാരണം. ചാലക്കുടിയില്‍ കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പറമ്പിക്കുളത്തു നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസമുണ്ടായതിനാൽ ചാലക്കുടിപ്പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുള്ള സാഹചര്യമാണുള്ളത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനാല്‍ ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്. ചാലക്കുടിപുഴയുടെ തീരത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. Read More
പത്തനംതിട്ടയില്‍ മണിയാര്‍, ഇടുക്കിയില്‍ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, കല്ലാര്‍, ഇരട്ടയാര്‍, എറണാകുളത്ത് മലങ്കര, ഭൂതത്താന്‍കെട്ട്, തൃശൂര്‍ ജില്ലയില്‍ പെരിങ്ങല്‍ക്കുത്ത്, പാലക്കാട് മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് കക്കയം എന്നീ ഡാമുകൾ ഇന്നലെ തുറന്നിരുന്നു. പ്രദേശ വാസികള്‍ ജാഗ്രത പുലര്‍ത്തുക. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. വീടുകളില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടാല്‍ അനുസരിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കുന്നു.
ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കക്കയം ഡാമിന്റെ ഷട്ടർ മൂന്നടിയായി ഉയർത്തി. നേരത്തെ 45 സെന്റിമീറ്റർ ആണ് തുറന്നിട്ടിട്ടുണ്ടായിരുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം. മൂഴിയാർ ഡാം ഇന്ന് തുറക്കും. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും വയനാട് ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയില്‍. വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും വയനാട് ജില്ലയില്‍ കൂടുതല്‍ നാശം വിതച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഏതാനും പേരെ രക്ഷിക്കാനും സാധിച്ചു. വീടുകളെല്ലാം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഇന്നലെ രാത്രിയാണ് ഇവിടെ ഉരുൾപ്പൊട്ടിയത്. 40 ഓളം പേർ മണ്ണിനടിയിലുണ്ടെന്നാണ് സൂചന. സെെന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മഴ നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. മണ്ണിനടിയിൽ നിന്ന് ഇതുവരെ നാല് മൃതദേഹം ലഭിച്ചു.
മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംവിച്ചതിനാൽ എറണാകുളം ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു. മരം മുറിച്ചു മാറ്റിയിട്ടുണ്ട്. വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നു.
ഇതിനാൽ ഇപ്പോൾ വൈകുന്ന ട്രെയിനുകൾ
16127 ഗുരുവായൂർ
16603 മാവേലി
13351 ധൻബാദ്
12432 രാജധാനി
കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. ഞായറാഴ്ച വരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകളൊന്നും ഉണ്ടായിരിക്കില്ല എന്ന് സിയാല്‍ അറിയിച്ചു. മഴ ശമിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും സിയാല്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് വരെ പ്രവർത്തനങ്ങളൊന്നും നടക്കില്ല.
മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചിരിക്കുന്നു.
മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചിരിക്കുന്നു.
കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. ഞായറാഴ്ച വരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകളൊന്നും ഉണ്ടായിരിക്കില്ല എന്ന് സിയാല്‍ അറിയിച്ചു. മഴ ശമിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും സിയാല്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് വരെ പ്രവർത്തനങ്ങളൊന്നും നടക്കില്ല.
ഇന്ന് രാവിലെ 9.30 വരെ വിമാനത്താവളം അടച്ചിടും എന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍, രാത്രി മഴ ശക്തിപ്പെട്ടതോടെ സ്ഥിതിഗതികള്‍ വഷളായി. നിലവില്‍ വിമാനത്താവളത്തിലേക്ക് വെള്ളം കയറിയിട്ടില്ലെങ്കിലും മഴ തുടരുകയാണെങ്കില്‍ അതിനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയ സമയത്ത് വിമാനത്താവളം ഏറെ ദിവസം അടച്ചിടേണ്ടി വന്നിരുന്നു. റണ്‍വേയിലടക്കം കഴിഞ്ഞ തവണ വെള്ളം കയറി. വലിയ നാശനഷ്ടങ്ങളാണ് കഴിഞ്ഞ പ്രളയത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിനുണ്ടായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights